Chapter Title : രമിത 5 [MR WITCHER] [Climax]
എല്ലാരോടും കാര്യം പറഞ്ഞു കാണും എന്ന് എനിക്കു ഉറപ്പായി... ഞാൻ ചെന്നത് കണ്ടതും അമ്മ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ വിശക്കുന്നു എന്ന് പറഞ്ഞു.... ഞാൻ പോയി ഇരുന്നു.. ഉടനെ അമ്മയും ചേട്ടത്തിയും പോയി എനിക്കു ഫുഡ് കൊണ്ട് വന്നു.. ഞാൻ നല്ല വിശപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു കഴിച്ചു..... എന്റെ കഴിപ്പ് കണ്ടു അവരും ഒന്നും പറഞ്ഞില്ല.. ഞാൻ കഴിച്ചു കഴിഞ്ഞു നേരെ മുകളിൽ പോയി.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കുളിക്കാൻ ഒന്നും നിൽക്കാതെ വേഗം പോയി കട്ടിലിൽ കിടന്നു... കിടന്നതു മാത്രമേ ഓര്മയുള്ളു ഞാൻ ഉറങ്ങി പോയി.....
.........................................................................
അടുത്ത ദിവസം ഞാൻ കാണുന്നത് സന്തോഷം കൊണ്ട് നിൽക്കുന്ന മാളുവിനെ ആണ്.. അവളുടെ ഇത്രയും നാൾ കണ്ട മുഖം അല്ല.... അവൾ ഇപ്പോൾ വളരെ അധികം സന്തോഷവതി ആണ്.... അത് കാണുമ്പോൾ എനിക്കു എന്താന്നില്ലാത്ത ഫീലിംഗ്.. ഒരു തരത്തിൽ അവൾക്കു പറ്റിയ പ്രേശ്നത്തിന് ഞാനും കാരണം അല്ലേ.. അപ്പോൾ അവളുടെ സന്തോഷം കാണുമ്പോൾ എനിക്കു ആ കുറ്റബോധം ഇല്ലാതെയായി........
ആമ്മയും ചേട്ടത്തിയും എല്ലാം വളരെ സന്തോഷത്തിൽ ആയിരുന്നു.. മാളുവിനോട് സംസാരിക്കാൻ ആയി അവൾ മുറിയിൽ പോയ തക്കം നോക്കി ഞാനും പോയി......
"മാളു "
അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി..... അവളുടെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു..
"ഞാൻ പറഞ്ഞ വാക്ക് പാലിച്ചു...... നീ ഒരിക്കലും തെറ്റ് കാരി അല്ല എന്ന് ഞാൻ എല്ലാരുടെ മുന്നിലും തെളിയിച്ചു... നിന്റെ വീട്ടുകാരെ നിനക്ക് പഴയത് പോലെ കിട്ടും "
"ഇന്നലെ അമ്മയും അച്ഛനും എന്നെ ഫോണിൽ വിളിച്ചിരുന്നു രാത്രി... അവർ എന്നോട് എല്ലാത്തിനും ക്ഷേമ ചോദിച്ചു... അവർ എന്നെ ഇപ്പോൾ പഴയത് പോലെ സ്നേഹിക്കുന്നുന്നു പറഞ്ഞു.."
"ആ നിനക്ക് ഇനി പഴയതു പോലെ നിന്റെ അമ്മയെയും അച്ഛന്റെയും ഒപ്പം സന്തോഷം ആയി ജീവിക്കാമല്ലോ........?"
ഞാൻ അത് പറഞ്ഞത് അവളുടെ മുഖം പെട്ടന്നു മാറി.. എന്നാൽ മാറ്റത്തിന്റെ കാരണം എനിക്കു മനസ്സിലായില്ല.. അവൾ ഞാൻ നോക്കുന്ന കണ്ട് വോൾടേജ് കുറഞ്ഞ ഒരു ചിരി
💬 Comments
View all comments