0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 900

അതും പറഞ്ഞു കിച്ചനെ നോക്കി... ദേഷ്യത്തിൽ പറഞ്ഞു.....

"പറയെടാ എല്ലാം "

എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു അവർ ഞെട്ടി നിൽക്കുക ആയിരുന്നു.....

കിച്ചു എല്ലാ സത്യവും വള്ളി പുള്ളി വിടാതെ അവരോടു പറഞ്ഞു... ഞങ്ങൾക്ക് നടന്ന എല്ലാ പ്രേശ്നവും അതിൽ അവന്റെ പങ്ക് എല്ലാം പറഞ്ഞു........

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛന്റെയും മുഖം വിഷമം കൊണ്ട് നിറഞ്ഞു... എന്നാൽ എനിക്കു മനസ്സിൽ സന്തോഷവും...

അവളുടെ അച്ഛൻ എന്നോട് എന്തോ പറയാൻ വന്നപ്പോൾ ഞാൻ പെട്ടന്ന് പറഞ്ഞു...

"ഞാൻ അന്ന് പറഞ്ഞിരുന്നു അവൾ ഒന്നും ചെയ്തിട്ടില്ല അവളെ ഒന്നും പറയരുത് എന്ന്... ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ മകളെ പറ്റി പറഞ്ഞതിൽ കുറ്റബോധം തോന്നുന്നു അല്ലേ..... നിങ്ങൾ ഒരിക്കലും എങ്കിലും അവൾ പറയുന്നത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിച്ചോ... നിങ്ങൾ വളർത്തിയ നിങ്ങളുടെ സ്വന്തം മോളല്ലേ അവൾ.. അവളെ നിങ്ങൾക്കു ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞില്ല... "

ഞാൻ പറയുന്നത് എല്ലാം മറുതൊന്നും പറയാതെ അവർ കേട്ടു നിന്നു.. ആ അമ്മ കരഞ്ഞു കൊണ്ട് അകത്തോട്ടു പോയി... എനിക്കും അവിടെ നിൽക്കാൻ തോന്നിയില്ല.. ഞങ്ങൾ കിച്ചുനെയും പിടിച്ചു വണ്ടിയിൽ കയറ്റി അവിടന്ന് പോയി... എന്നാൽ ഞാൻ ഇന്ന് വളരെ സന്തോഷവാൻ ആണ്.. മാളുവിനെ ഇനി ഒരിക്കലും ആരും തെറ്റുകാരിയായി കാണില്ല.... സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം വന്നു.....

എന്തായാലും അവൾക്കു നഷ്ടപെട്ട വീട്ടുകാരെ അവൾക്കു ഇനി കിട്ടും.. അവളുടെ ജീവിതം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകും.....

കിരൺ വണ്ടി ഓടിച്ചു ഞങ്ങളുടെ നാട്ടിൽ ഉള്ള ഹോസ്പിറ്റലിൽ എത്തിയപ്പോൾ നേരം ഇരുട്ടി.... ഞങ്ങൾ കിച്ചുവിനെ ഹോസ്പിറ്റലിൽ കയറ്റി മുറിവ് എല്ലാം വച്ചു കെട്ടി.. കാര്യമായ പരുക്കൊന്നും ഇല്ലാത്തതു കൊണ്ട് അപ്പോൾ തന്നെ പോകാൻ പറ്റി... ഞങ്ങൾ അവനെ വീട്ടിൽ കൊണ്ടാക്കി തിരികെ വന്നു.......

കിരണിനോട് കാർ കൊണ്ട് പൊക്കോളാൻ പറഞ്ഞു ഞാൻ വീട്ടിൽ കയറി... എനിക്കു നല്ല വിശപ്പ്‌ ഉണ്ടായിരുന്നു.... ഞാൻ നേരെ വീട്ടിൽ ചെന്ന് കയറി.. എല്ലാരും ഹാളിൽ തന്നെ ഉണ്ടായിരുന്നു... ചേട്ടൻ

💬 Comments

View all comments