Chapter Title : രമിത 5 [MR WITCHER] [Climax]
മുറിഞ്ഞതിൽ നിന്നു അവന്റ ശരീരത്തു ചോര ഉണ്ടായിരുന്നു....... ഞാൻ അവനെ എഴുന്നേൽപ്പിച്ച കണ്ടു ചേട്ടൻ എന്റെ അടുത്ത്ക്കു വന്നു... ഞാൻ ഇനിയും അവനെ അടിക്കാൻ പോകുന്നു എന്നാണ് ചേട്ടൻ കരുതിയത്......
"ഡാ നീ കാരണം എന്റെ ഒപ്പം ചതിയിൽ പെട്ട ഒരു പാവം പെൺകുട്ടിയുണ്ട്... അവൾ ഇപ്പോൾ വീട്ടുകാർക്ക് മുന്നിൽ മോശക്കാരി ആണ്..... അത് കൊണ്ട് അവളുടെ വീട്ടുകാരുടെ അടുത്ത് നീ തന്നെ എല്ലാ സത്യവും പറയണം... "
ഞാൻ അവനോടു പറഞ്ഞു.... എന്നിട്ട് ഞാൻ അവന്റ അമ്മയെ നോക്കി പറഞ്ഞു...
"അമ്മേ ഞാൻ ഇവനെ കൊണ്ട് പോവുക ആണ്... ഇനി ഞാൻ ഇവനെ തല്ലില്ല.... പക്ഷെ ഇവൻ തന്നെ എല്ലാം അവളുടെ വീട്ടിൽ പറയണം....."
ഞാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു... അമ്മ എന്നെ നോക്കി സമ്മതം എന്നാ രീതിയിൽ നിന്നു... പിന്നെ അവനെയും കൊണ്ട് പുറത്തു ഇറങ്ങി വണ്ടിയിൽ കയറി... ചേട്ടനോട് വരണ്ടാന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു... ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാ ഉറപ്പു കൊടുത്തപ്പോൾ ചേട്ടൻ വീട്ടിലേക്കു പോയി.. ഞാനും കിരണും കാറിന്റെ മുന്നിൽ കയറി.. കിച്ചനെ പിന്നിലും ഇരുത്തി.. ഞങ്ങൾ അവളുടെ നാട്ടിലേക്കു യാത്ര ആയി..... കിരൺ ആണ് വണ്ടി ഒട്ടിച്ചിരുന്നത് പോകുന്ന വഴി എല്ലാം എല്ലാരും നിശബ്ധം ആയിരുന്നു....
ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങക്ക് അവളുടെ വീട്ടിൽ എത്തി...... വീടിന്റെ മുന്നിൽ വണ്ടി നിൽക്കുന്ന സൗണ്ട് കേട്ടു അവളുടെ അച്ഛനും അമ്മയും എല്ലാം ഇറങ്ങി വന്നു..... കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു അവർ എന്തോ പറയാൻ വന്നു.. എന്നാൽ അതിനു മുൻപ് കിരൺ കാറിൽ നിന്നും കിച്ചനെ പിടിച്ചു ഇറക്കി..... രക്തത്തിൽ കുളിച്ചു ഇറങ്ങിയ അവനെ കണ്ടു അവർ ഒന്നു പേടിച്ചു.... ഞാൻ അവനെയും കൊണ്ട് സിറ്റ് ഔട്ടിൽ കയറി...
"ഞാൻ അന്ന് പറഞ്ഞിരുന്നു ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും എന്ന്.. അന്ന് എന്റെ കയ്യിൽ ഞങ്ങൾക്ക് സംഭവിച്ചതിന്റെ ഉത്തരം എനിക്കു ഇല്ലായിരുന്നു.. എന്നാൽ ഇന്ന് എന്റെ കയ്യിൽ അതിനു ഉത്തരം ഉണ്ട് "
ഞാൻ
💬 Comments
View all comments