0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 908

കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി.. എന്റെ ഉള്ളിലെ പ്രശ്നം എല്ലാം ചേട്ടത്തിയോട് പറഞ്ഞു... എന്നിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല... എനിക്കു അവളോട്‌ ഉള്ള ഇഷ്ടം ഞാൻ ചേട്ടത്തിയോട് പറഞ്ഞു...

"ഡാ നിനക്ക് അവളോട്‌ ഒന്നു തുറന്നു സംസാരിച്ചു നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ പോരായിരുന്നോ... ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ..

"ഞാൻ എങ്ങനെ ചേട്ടത്തി.. അവൾക്കു അത്തരത്തിൽ ഒരു ഇഷ്ടം ഇല്ലെങ്കിൽ..... അവളുടെ അവസ്ഥക്ക് അറിയാതെ ആണേലും ഞാൻ ഒരു കാരണക്കാരൻ അല്ലേ....."

"നീ എന്തൊക്കെയാടാ ചിന്തിച്ചു കൂട്ടുന്നെ... അവൾ ഇവിടെ ഉണ്ടായിരുന്ന 3 വർഷത്തിൽ ഒരിക്കൽ പോലും അവൾ നിന്നെ കുറ്റം പറഞ്ഞിട്ടില്ല... അവൾക്കു നിന്നെ എപ്പോഴും വിശ്വാസം ആയിരുന്നു..... ഡാ അവൾ ഒരു പാവം ആണെടാ "

"ചേട്ടത്തി ഞാൻ......."

"നീ ഒന്ന് ഇരുന്നു ആലോചിക്കൂ........... നീ നാളെ അവളുടെ വീട്ടിൽ പോയി എല്ലാം ഒന്ന് തുറന്നു സംസാരിക്കു...എല്ലാം ശെരിയാകും.."

എന്നെ ഓരോന്ന് പറഞ്ഞു ചേട്ടത്തി സമാധാനിപ്പിച്ചു...എന്നാൽ അവൾക്കു എന്നെ ഇഷ്ടമല്ല എന്നാ ചിന്തയിലാണ് ഞാൻ കിടന്നത്......... ഇഷ്ടം ആയിരുന്നേൽ അവൾ എന്നോട് ഏതെങ്കിലും വിധത്തിൽ അവൾ പറയാൻ ശ്രെമിക്കും ആയിരുന്നു..... ഓരോന്ന് ആലോചിച്ചു പിന്നെയും കിടന്നു.....

അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. ഞാൻ എന്റെ മനസ്സിനെ കല്ലക്കി ആ തീരുമാനം എടുത്തു.. എന്റെ ഇഷ്ടം ഒരിക്കലും തുറന്നു പറയാൻ പാടില്ല... എന്നുന്നേക്കും ആയി അവളിൽ നിന്നു അകലുക ആണ് ലക്ഷ്യം... സമ്മതമില്ലാതെ നടന്ന കല്യാണം ആണേലും രണ്ടുപേരുടെയും സമ്മതത്തോടെ പിരിയുക... അതെ ഡിവോഴ്സ്...... എന്റെ വീട്ടുകാർക്ക് അവളെ പിരിയുന്നതിൽ വിഷമം ഉണ്ടാകും.. പതുക്കെ അവരെ പറഞ്ഞു മനസിലാക്കാം.. എന്റെ വിഷമവും കുറെനാൾ കഴിയുമ്പോൾ മാറുമായിരിക്കും... ഇനി മാറിയില്ലേലും അവൾ സന്തോഷം ആയിരിക്കുമല്ലോ... അത് മതി... അങ്ങനെ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്തു.. നാളെ തന്നെ അവളെ വീട്ടിൽ പോയി കാണണം... എല്ലാം പറയണം..

......................................................

ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ അവളുടെ വീട്ടിൽ എത്തും.. ഇന്നലെ ഞാൻ എടുത്ത തീരുമാനം തന്നെ ചെയ്യാൻ ആണ് പോകുന്നത്.. അവളോട്‌ എങ്ങനെ

💬 Comments

View all comments