0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.2K

ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാ ഉറപ്പു കൊടുത്തപ്പോൾ ചേട്ടൻ വീട്ടിലേക്കു പോയി.. ഞാനും കിരണും കാറിന്റെ മുന്നിൽ കയറി.. കിച്ചനെ പിന്നിലും ഇരുത്തി.. ഞങ്ങൾ അവളുടെ നാട്ടിലേക്കു യാത്ര ആയി..... കിരൺ ആണ് വണ്ടി ഒട്ടിച്ചിരുന്നത് പോകുന്ന വഴി എല്ലാം എല്ലാരും നിശബ്ധം ആയിരുന്നു....

ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങക്ക് അവളുടെ വീട്ടിൽ എത്തി...... വീടിന്റെ മുന്നിൽ വണ്ടി നിൽക്കുന്ന സൗണ്ട് കേട്ടു അവളുടെ അച്ഛനും അമ്മയും എല്ലാം ഇറങ്ങി വന്നു..... കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു അവർ എന്തോ പറയാൻ വന്നു.. എന്നാൽ അതിനു മുൻപ് കിരൺ കാറിൽ നിന്നും കിച്ചനെ പിടിച്ചു ഇറക്കി..... രക്തത്തിൽ കുളിച്ചു ഇറങ്ങിയ അവനെ കണ്ടു അവർ ഒന്നു പേടിച്ചു.... ഞാൻ അവനെയും കൊണ്ട് സിറ്റ് ഔട്ടിൽ കയറി...

"ഞാൻ അന്ന് പറഞ്ഞിരുന്നു ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും എന്ന്.. അന്ന് എന്റെ കയ്യിൽ ഞങ്ങൾക്ക് സംഭവിച്ചതിന്റെ ഉത്തരം എനിക്കു ഇല്ലായിരുന്നു.. എന്നാൽ ഇന്ന് എന്റെ കയ്യിൽ അതിനു ഉത്തരം ഉണ്ട് "

ഞാൻ അതും പറഞ്ഞു കിച്ചനെ നോക്കി... ദേഷ്യത്തിൽ പറഞ്ഞു.....

"പറയെടാ എല്ലാം "

എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു അവർ ഞെട്ടി നിൽക്കുക ആയിരുന്നു.....

കിച്ചു എല്ലാ സത്യവും വള്ളി പുള്ളി വിടാതെ അവരോടു പറഞ്ഞു... ഞങ്ങൾക്ക് നടന്ന എല്ലാ പ്രേശ്നവും അതിൽ അവന്റെ പങ്ക് എല്ലാം പറഞ്ഞു........

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛന്റെയും മുഖം വിഷമം കൊണ്ട് നിറഞ്ഞു... എന്നാൽ എനിക്കു മനസ്സിൽ സന്തോഷവും...

💬 Comments

View all comments