0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 910

കിടക്കുക ആണ് കക്ഷി.... ഞാൻ മുറിയിൽ കയറിയത് ഒന്നും അറിഞ്ഞില്ല.. ഞാൻ പതുക്കെ അവളുടെ കാട്ടിലിനു അടുത്ത് പോയി.. നിന്നു ഒരു വെള്ള ചുരിദാർ ആണ് വേഷം... ഞാൻ അവളെ വിളിച്ചു..

"മാളു "

പെട്ടന്ന് അവൾ ഞെട്ടി ഒന്നു തിരിഞ്ഞു നോക്കി.... എന്നെ കണ്ടതും ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു..... അവൾ നന്നായി ഒരുങ്ങി ഒക്കെ ആണ് നിൽക്കുന്നത്.. വീട്ടിൽ നിൽക്കുമ്പോഴും ഇങ്ങനെ ആണോ നിൽക്കുന്നെ എന്ന് ഞാൻ സംശയിച്ചു... ഞാൻ അവളെ തന്നെ നോക്കി നിന്നു.... എനിക്കു കണ്ണ് മാറ്റാൻ പറ്റിയില്ല... ഞാൻ വന്ന കാര്യം പോലും മറന്നു പോകും എന്നാ ഒരു തോന്നൽ എനിക്കു ഉണ്ടായി... പെട്ടന്ന് ഞാൻ ചിന്തയിൽ നിന്നു തിരിച്ചു വന്നു.... അവളെ നോക്കി നിൽക്കുന്നത് കണ്ടു അവൾ എന്നെ നോക്കി ചിരിച്ചു

"മാളു നമുക്ക് ഒരു സ്ഥലം വരെ പോകണം ഒരു ആളെ കാണാൻ ഉണ്ട്....."

ഞാൻ പറഞ്ഞ കേട്ടു അവൾ എങ്ങോട്ടാണ് എന്നാ രീതിയിൽ എന്നെ നോക്കി...

"മാളു നമുക്ക് ഒരു വക്കിലിനെ കാണാൻ പോകാം.. ഇഷ്ടം ഇല്ലാത്ത ഒരു ജീവിതം ഇനി ഞാൻ ജീവിക്കണം എന്നില്ല.... നമുക്ക് ഒരു വക്കിലിനെ കണ്ടു... ഡിവോഴ്സ് നു ഉള്ള അപേക്ഷ കൊടുക്കാം.. രണ്ടുപേർക്കും സമ്മതം ആയതു കൊണ്ട് പെട്ടന്ന് കിട്ടുകയും ചെയ്യും..."

ഞാൻ ഒറ്റ വക്കിൽ എല്ലാം പറഞ്ഞു അവളെ നോക്കി.... ചെറുപുഞ്ചിരി ഉണ്ടായിരുന്ന മുഖത്തു സങ്കടം നിറഞ്ഞു... അവളുടെ കണ്ണുകൾ കലങ്ങി.. അടുത്ത നിമിഷം ഞാൻ പ്രേതീക്ഷിക്കാത്ത ഒരു കാര്യം അവിടെ സംഭവിച്ചു.....

മാളുവിന്റെ കൈ എന്റെ വലതു കവിളിൽ പതിച്ചു... നല്ല പവർ ഉണ്ടായിരുന്നു ആ അടിക്കു.... അത് കിട്ടി ഒന്നു നിവർന്നപ്പോൾ കിട്ടി അവിടെ തന്നെ ഒന്നു കൂടെ..... എന്താണ് സംഭവിക്കുന്നെ എന്ന് എനിക്കു ഒരു പിടിയും കിട്ടിയില്ല... അടുത്ത നിമിഷം അവൾ എന്റെ രണ്ട് കോളറിലും കയറി പിടിച്ചു...... അവൾ നിന്നു കത്തുക ആയിരുന്നു... അവൾ എന്നെ അവളുടെ മുഖത്തോട് അടുപ്പിച്ചു..

"നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ.... പറയെടാ നിനക്ക് എന്നെ വേണ്ടല്ലേ...

💬 Comments

View all comments