Chapter Title : രമിത 5 [MR WITCHER] [Climax]
പറ നിനക്ക് എന്നെ വേണ്ടല്ലേ... പറയെടാ...."
അവൾ നിന്നു അലറുക ആയിരുന്നു.... അവളുടെ ഇങ്ങനെ ഉള്ള പ്രതികരണം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല.....
"നിനക്ക് ഇഷ്ടമല്ല എന്ന് കരുതിയ ഇത്രയും നാൾ നിന്നെ ഞാൻ ശല്യം ചെയ്യാതെ.. നീ എന്നേലും എന്നെ തിരിച്ചു ഇഷ്ടപെടും എന്ന് കരുതി... എന്നാൽ ഇപ്പോൾ... ഇന്നലെ ചേട്ടത്തിയോട് നിനക്ക് എന്നോട് ഉള്ള ഇഷ്ടം പറഞ്ഞുന്നു വിളിച്ചു പറഞ്ഞപ്പോൾ... ഞാൻ ഒരുപാട് സന്തോഷിച്ചു... നീ ഇന്ന് ഇവിടെ വന്നപ്പോൾ നീ എന്നെ കൊണ്ട് പോകാൻ വന്നതന്ന ഞാൻ കരുതിയത്.... എന്നാൽ നീയോ.... നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ...."
അവൾ പറയുന്ന കേട്ടു ഉള്ള കിളികൾ എല്ലാം പറന്നു പോയി... എനിക്കു ഒന്നും പറയാൻ കഴിയാതെ നിന്നു.. നടക്കുന്നത് സത്യം ആണോ കള്ളം ആണോ എന്ന് എനിക്കു പിടി ഇല്ല........ ഞാൻ ചലനം ഇല്ലാതെ നിന്നു...അടുത്ത നിമിഷം അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. അവൾ എന്നെ ശക്തിയായി കെട്ടി പിടിച്ചു....
"എനിക്കു നിന്നെ ഇഷ്ടം ആട പൊട്ടാ..... ഒരുപാട് ഇഷ്ടം.. എന്റെ ജീവനെക്കാളും ഇഷ്ടം ആണെടാ നിന്നെ എനിക്കു....."
ഞാൻ കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ അവളെ നോക്കി....
"അതേടാ.. നിന്നെ അന്ന് ആദ്യ ദിവസം കോളേജിൽ കണ്ട അന്ന് എന്റെ മനസ്സിൽ കയറി കൂടിയതാ... നീ.... നീ എന്റെ എന്തെല്ലാമോ ആകുക ആയിരുന്നു അന്ന് മുതൽ.. എന്നാൽ നിന്നെ കാണുമ്പോൾ എനിക്കു പേടി ആയിരുന്നു.. നിന്നോട് ഇഷ്ടം പറയാൻ... നീ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്കു പേടി ആയിരുന്നു... അന്ന് വിനിത നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ അവളെ നീ തല്ലിയത് കണ്ടപ്പോൾ എനിക്കു പേടി ഇരട്ടിച്ചു... നിന്നോട് അടുത്ത് നിന്റെ മനസ്സറിയാൻ ആണ് ഞാൻ നിന്റെ ഫ്രണ്ട് പോലും ആയതു.. എന്നാൽ നീ എന്നോട് അങ്ങനെ ഒന്നും പെരുമാറാത്തത് കൊണ്ട് എന്റെ ഇഷ്ടം ഞാൻ ഉള്ളിൽ കുഴിച്ചു മൂടി... എന്നാലും നിന്നോട് ഉള്ള ഇഷ്ടം കുറഞ്ഞില്ല....... നിന്നോട് സംസാരിക്കുമ്പോഴും നിന്നെ കാണുമ്പോഴും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഫീലിംഗ് ആണ് ഉണ്ടായതു..."
അവൾ ഒന്നു പറഞ്ഞു
💬 Comments
View all comments