Chapter Title : രമിത 5 [MR WITCHER] [Climax]
അവൾ പോയി കാണും എന്ന് മനസ്സിലായി.. അകത്തു കയറിയ എന്നെ കണ്ടതും അമ്മ ദേഷ്യത്തിൽ നോക്കി..
"എവിടെ പോയിരുന്നെടാ ഇത്രയും നേരം... നിന്നെ എത്രവട്ടം ഞാൻ ഫോണിൽ വിളിച്ചു... "
"അത് അമ്മേ ഞാൻ കിരണിന്റെ കൂടെ ഉണ്ടായിരുന്നു... അവനു ചെറിയ കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു... ഫോൺ ചാർജ് തീർന്നു ഓഫ് ആയി.. അതാ കിട്ടാതെ..."
ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു...
"എന്തിനാ അമ്മേ വിളിച്ചേ എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ?"
അത് ചോദിച്ചതും അമ്മയുടെ ഭാവം മാറി..
"ആവശ്യം ഉണ്ടായിരുന്നു.... നീ ഭാര്യയെ അവർ വീട്ടിൽ കൊണ്ട് പോയി.. അപ്പോൾ അവളുടെ പെട്ടി ചുമക്കാൻ ആരെയും കിട്ടിയില്ല അതാ നിന്നെ വിളിച്ചേ.. അല്ലാതെ നിന്നെ കൊണ്ട് ഒന്നും വേറെ ഉപയോഗം ഒന്നും ഇല്ലാല്ലോ.... ഇങ്ങനെ ഒരു വിവരം ഇല്ലാത്തവൻ... "
അമ്മ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർത്തു കൊണ്ടിരുന്നു... അവൾ പോയതിന്റെ വിഷമം മൊത്തം എന്റെ മണ്ടയിൽ തന്നെ തന്നു.. എല്ലാം.. എന്നാൽ ഒന്നും പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ പ്രേതിമ കണക്കെ നിന്നു.... എന്റെ അവസ്ഥ കണ്ടു ചേട്ടത്തി കാര്യത്തിൽ ഇടപെട്ടു... അമ്മയെ സമാധാനിപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു.. പറയേണ്ട താമസം ഞാൻ ഓടി മുറിയിൽ കയറി... വാതിൽ അടച്ചു...
അവൾ പോയ വിഷമം എന്നെയും വേട്ടയാടി... 10 ദിവസ്സം മാത്രമേ അവൾ എന്റെ കൂടെ ഈ റൂമിൽ ഉണ്ടായിരുന്നുള്ളു.... എന്നാൽ അവളെ യുഗങ്ങൾ ആയി ഉള്ള ബന്ധം പോലെ എന്നെ നോവിച്ചു.. അവൾ ഇല്ലാത്ത
💬 Comments
View all comments