Chapter Title : രമിത 5 [MR WITCHER] [Climax]
നമ്മുടെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ കോളേജിൽ..."
"ഡാ നീ പറയുന്ന ശെരിയായിരിക്കും എന്നാൽ അവൾക്കു എന്നോട് ഇഷ്ടം ഇല്ലേൽ.. ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് അവളെ വലിച്ചിടുന്ന പോലെ അല്ലേ.."
"നീ എന്താടാ പറയുന്നേ "
"ഡാ അവൾ ഇപ്പോൾ പഴയത് പോലെ ഒന്നും എന്നോട് മിണ്ടുന്നൊന്നും ഇല്ല.... അവളുടെ അവസ്ഥ കാരണം അല്ലേ അവൾ ഇത്രയുംനാൾ എന്റെ വീട്ടിൽ നിന്നത്.. ഇപ്പോൾ അവളുടെ വീട്ടുകാരെ കിട്ടിയില്ലേ.. അവൾ അതായിരിക്കില്ലേ ആഗ്രഹിച്ചത്.."
"ഡാ ചിലപ്പോൾ അവൾക്കും നിന്നോട് ആ ഇഷ്ടം ഉണ്ടെങ്കിലോ.... നിന്നോട് പറയാൻ പേടി കൊണ്ട് പറയാതെ ആണെങ്കിലോ."
"അറിയില്ലെടാ.... എന്നാൽ അവൾ ഇന്ന് എന്റെ ജീവന്റെ പാതി ആണെന്ന് തോന്നൽ ഉണ്ട്... എനിക്കു അവളെ അത്രക്കും ഇഷ്ടം ആണെടാ...... എനിക്കും അവളോട് ചോദിക്കാൻ പറ്റില്ലെടാ.. അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഇല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും "
"നീ അവളോട് എല്ലാം ഒന്നു തുറന്നു സംസാരിക്കാൻ നോക്ക് അപ്പോൾ ശരി ആകും "
പിന്നെയും ഞങ്ങൾ എന്തൊക്കയോ പറഞ്ഞു ഇരുന്നു.... കിരണിന്റെ വീട്ടിൽ വന്നപ്പോഴേ ഞാൻ ഫോൺ ഓഫ് ആക്കിയിരുന്നു.. അത് കൊണ്ട് കാൾ ഒന്നും വന്നില്ല.. അല്ലേൽ വീട്ടിൽ നിന്നും വിളി വന്നേനെ....
ഞാൻ ഒരു 8 മാണി ആയപ്പോൾ വണ്ടിയും എടുത്തു വീട്ടിൽ പോയി.. അവൾ പോയി കാണുമോ എന്നാ ചിന്ത മാത്രമേ എനിക്കു ഉണ്ടായിരുന്നുള്ളു......
ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു.. എല്ലാരുടെയും മുഖത്തു വലിയ സന്തോഷം ഒന്നും ഇല്ല.. അവളെ അവിടെ ഒന്നും കാണാനും ഇല്ല..
💬 Comments
View all comments