0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

തന്നെ നിന്നു.. ചേട്ടത്തി ബലമായി എന്നെ പിടിച്ചു തിരിച്ചു.. ഞാൻ ചേട്ടത്തിയുടെ മുഖത്തു നോക്കിയതും എന്റെ ഉള്ളിലെ വിഷമം എല്ലാം അണപ്പൊട്ടി ഒഴുകി...എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു..എന്റെ മുഖം കണ്ടതും ചേട്ടത്തി എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.. ഞാൻ ചേട്ടത്തിയെ കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി.. എന്റെ ഉള്ളിലെ പ്രശ്നം എല്ലാം ചേട്ടത്തിയോട് പറഞ്ഞു... എന്നിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല... എനിക്കു അവളോട്‌ ഉള്ള ഇഷ്ടം ഞാൻ ചേട്ടത്തിയോട് പറഞ്ഞു...

"ഡാ നിനക്ക് അവളോട്‌ ഒന്നു തുറന്നു സംസാരിച്ചു നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ പോരായിരുന്നോ... ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ..

"ഞാൻ എങ്ങനെ ചേട്ടത്തി.. അവൾക്കു അത്തരത്തിൽ ഒരു ഇഷ്ടം ഇല്ലെങ്കിൽ..... അവളുടെ അവസ്ഥക്ക് അറിയാതെ ആണേലും ഞാൻ ഒരു കാരണക്കാരൻ അല്ലേ....."

"നീ എന്തൊക്കെയാടാ ചിന്തിച്ചു കൂട്ടുന്നെ... അവൾ ഇവിടെ ഉണ്ടായിരുന്ന 3 വർഷത്തിൽ ഒരിക്കൽ പോലും അവൾ നിന്നെ കുറ്റം പറഞ്ഞിട്ടില്ല... അവൾക്കു നിന്നെ എപ്പോഴും വിശ്വാസം ആയിരുന്നു..... ഡാ അവൾ ഒരു പാവം ആണെടാ "

"ചേട്ടത്തി ഞാൻ......."

"നീ ഒന്ന് ഇരുന്നു ആലോചിക്കൂ........... നീ നാളെ അവളുടെ വീട്ടിൽ പോയി എല്ലാം ഒന്ന് തുറന്നു സംസാരിക്കു...എല്ലാം ശെരിയാകും.."

എന്നെ ഓരോന്ന് പറഞ്ഞു ചേട്ടത്തി സമാധാനിപ്പിച്ചു...എന്നാൽ അവൾക്കു എന്നെ ഇഷ്ടമല്ല എന്നാ ചിന്തയിലാണ് ഞാൻ കിടന്നത്......... ഇഷ്ടം ആയിരുന്നേൽ അവൾ എന്നോട് ഏതെങ്കിലും വിധത്തിൽ അവൾ പറയാൻ ശ്രെമിക്കും ആയിരുന്നു..... ഓരോന്ന് ആലോചിച്ചു പിന്നെയും കിടന്നു.....

അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. ഞാൻ എന്റെ മനസ്സിനെ കല്ലക്കി

💬 Comments

View all comments