0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

ആ തീരുമാനം എടുത്തു.. എന്റെ ഇഷ്ടം ഒരിക്കലും തുറന്നു പറയാൻ പാടില്ല... എന്നുന്നേക്കും ആയി അവളിൽ നിന്നു അകലുക ആണ് ലക്ഷ്യം... സമ്മതമില്ലാതെ നടന്ന കല്യാണം ആണേലും രണ്ടുപേരുടെയും സമ്മതത്തോടെ പിരിയുക... അതെ ഡിവോഴ്സ്...... എന്റെ വീട്ടുകാർക്ക് അവളെ പിരിയുന്നതിൽ വിഷമം ഉണ്ടാകും.. പതുക്കെ അവരെ പറഞ്ഞു മനസിലാക്കാം.. എന്റെ വിഷമവും കുറെനാൾ കഴിയുമ്പോൾ മാറുമായിരിക്കും... ഇനി മാറിയില്ലേലും അവൾ സന്തോഷം ആയിരിക്കുമല്ലോ... അത് മതി... അങ്ങനെ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്തു.. നാളെ തന്നെ അവളെ വീട്ടിൽ പോയി കാണണം... എല്ലാം പറയണം..

......................................................

ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ അവളുടെ വീട്ടിൽ എത്തും.. ഇന്നലെ ഞാൻ എടുത്ത തീരുമാനം തന്നെ ചെയ്യാൻ ആണ് പോകുന്നത്.. അവളോട്‌ എങ്ങനെ കാര്യം പറയണം എന്നാ പിടിയില്ല എന്നാൽ പറയാതെ പോകാനും കഴിയില്ല.... ഓരോന്നും ആലോചിച്ചു ഞാൻ കാർ വേഗത്തിൽ മുന്നോട്ടു തന്നെ പായിച്ചു... രാവിലെ അവളെ കാണാൻ പോകുക ആണെന്ന് പറഞ്ഞപ്പോൾ അമ്മക്കും ചേട്ടത്തിക്കും മുഖത്തു വളരെ സന്തോഷം കണ്ടു.. എന്നാൽ എല്ലാം അറിയുമ്പോൾ അവരുടെ സന്തോഷം പോകും എന്ന് ഓർത്തു എനിക്കു വിഷമം ആയി..

അങ്ങനെ അവളുടെ വീടിന്റെ ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് നിർത്തി .. അവളുടെ പുറത്തു തന്നെ ഉണ്ടായിരുന്നു..... അദ്ദേഹം എന്നെ കണ്ടു ചിരിച്ചിട്ട് മുന്നോട്ടു വന്നു...

"വാ മോനെ..... അകത്തു കയറു..."

ഞാൻ അവളുടെ അച്ഛനൊപ്പം വീടിന്റെ ഉള്ളിൽ കയറി... ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറിയിട്ടുണ്ട് എങ്കിലും ആ വീടിന്റെ ഉള്ളിൽ കയറുന്നതു ആദ്യം ആണ്....

💬 Comments

View all comments