0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.3K

എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് അവളുടെ അമ്മയെ വിളിച്ചു... അമ്മ എന്നെ നോക്കി ചിരിച്ചു.. ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു... ഞാനും എന്തൊല്ലയോ പറഞ്ഞു.. അമ്മ എനിക്കു ചായ ഒക്കെ ഇട്ടു തന്നു.. അത്രയും നേരം ആയിട്ടും മാളൂനെ അവിടെ ഒന്നും കണ്ടില്ല... ഞാൻ വീടിന്റെ ഉള്ളിൽ അവളെ തിരഞ്ഞു....

ഞാൻ അവളെ കണ്ണുകൊണ്ടു അന്നെഷിക്കുന്നത് കണ്ടു അവളുടെ അമ്മ ചെറുതായി ഒന്നു ചിരിച്ചു... അത് കണ്ടപ്പോൾ ഞാനും ഒരു ചമ്മിയ ചിരി ചിരിച്ചു...

"അങ്ങോട്ട്‌ ഇങ്ങോട്ടും നോക്കണ്ട.... അവൾ അകത്തു മുറിയിൽ ഉണ്ട്..... നിങ്ങളുടെ വീട്ടിൽ നിന്നു വന്നതിനു ശേഷം പെണ്ണിന് ഒന്നിനും വലിയ ഉത്സവം ഒന്നും ഇല്ല എപ്പോഴും ആ മുറിയിൽ തന്നെ ആണ് ഇരുപ്പു... മോൻ ചെല്ല്... അവളെ കാണു "

ആ അമ്മ അത്രയും പറഞ്ഞു എന്നെ അവളുടെ മുറി കാണിച്ചു തന്നു... ഞാൻ അവരെ നോക്കി ഒന്നു കൂടെ ചിരിച്ചിട്ട് ആ മുറിയിൽ പോകാൻ പോയി......

ഞാൻ ആ മുറിയിൽ ഡോറിൽ രണ്ടു വട്ടം ഒന്നു തട്ടി... എന്നാൽ അനക്കം ഒന്നും ഉണ്ടായില്ല..... ഞാൻ ഡോർ തുറന്നു അകത്തു കയറി..... നല്ല ഭംഗി ഉള്ള മുറി.. എല്ലാം നല്ല അടുക്കി പെറുക്കി വച്ചിരിക്കുന്നു.....

നോക്കുമ്പോൾ കട്ടിലിൽ കമന്നു കിടക്കുക ആണ് കക്ഷി.... ഞാൻ മുറിയിൽ കയറിയത് ഒന്നും അറിഞ്ഞില്ല.. ഞാൻ പതുക്കെ അവളുടെ കാട്ടിലിനു അടുത്ത് പോയി.. നിന്നു ഒരു വെള്ള ചുരിദാർ ആണ് വേഷം... ഞാൻ അവളെ വിളിച്ചു..

"മാളു "

പെട്ടന്ന് അവൾ ഞെട്ടി ഒന്നു തിരിഞ്ഞു

💬 Comments

View all comments