Chapter Title : രമിത 5 [MR WITCHER] [Climax]
കുടിച്ചു പുറത്തോട്ടു ഇറങ്ങി... നേരെ ഗ്രൗണ്ടിൽ പോയി കുറച്ചു നേരം അവിടെ കളിയും നോക്കി ഇരുന്നു.... ഒരു 7 മണി ഒക്കെ ആയപ്പോൾ തിരിൽ പോകാൻ ഇറങ്ങി.. അപ്പോൾ തന്നെ ഫോണിൽ കാൾ വന്നു.. നോക്കുമ്പോൾ കിരൺ ആണ്..
"ഹലോ...."
"ഡാ ഞാൻ അവരുടെ അഡ്രെസ്സ് കണ്ടു പിടിച്ചു "
"ഡാ സത്യം ആണോ......"
"അതേടാ.... അവർ ഇപ്പോൾ 2 വർഷം ആയി ഇവിടത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി പോയി... ഇപ്പോൾ പാലക്കാട് ആണ് "
കുറച്ചു നേരം സംസാരിച്ചു അഡ്രസ് അവൻ പറഞ്ഞു തന്നു....
"ഡാ കറക്റ്റ് തന്നെ അല്ലേ "
"ആട...... നിനക്ക് എന്നെ വിശ്വാസം ഇല്ലേ... ഒന്നുമില്ലേലും ഞാൻ ഒരു പോലീസു കാരൻ ആണ്"
"ഡാ ഞാൻ ചുമ്മാ ചോദിച്ചതാ.... നാളെ പോകാം നീ വരുമോ?"
"ഇല്ലെടാ നാളെ ഒരു എമർജൻസി ഉണ്ട്... അത് കൊണ്ട് നാളെ പറ്റില്ല.... വേറെ ഒരു ദിവസ്സം പോയാൽ പോരേ "
"പറ്റില്ലെടാ... എത്രയും പെട്ടന്ന് തന്നെ ഇതിനു ഒരു തീർപ്പുണ്ടാക്കണം "
"എടാ എന്നാൽ നീ വിട്ടോ...... കൂടെ റാമിതയെയും കൂട്ടിക്കോ "
"ഡാ അത് വേണോ...... ഞാൻ ഒറ്റയ്ക്ക് പോയാൽ പോരേ "
"വേണ്ട...... നീ ഒറ്റയ്ക്ക് പോണ്ട.... അവളെയും നിന്നെയും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. അത് കൊണ്ട് നീ അവളും ആയി പോയാൽ മതി...."
"ശെരിയാണ് ഡാ... അവളും കൂടെ വന്നോട്ടെ "
"ഡാ നീ സൗമ്യമായി വേണം കാര്യങ്ങൾ ചെയ്യാൻ.. ആ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കരുത് "
"ഇല്ലെടാ
💬 Comments
View all comments