0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

ഇഷ്ടം ആയിരുന്നു.. പീരിയഡ്‌സ് ആയ ദിവസം ഞാൻ മാറി കിടക്കണോ എന്ന് ചോദിച്ചതിന് എന്നെ കൊന്നില്ലന്നെ ഒള്ളു പെണ്ണ്.. അന്നും അവൾ എന്നെ വരിഞ്ഞു മുറുക്കി കിടന്നു... അവൾക്കു നല്ല വയർ വേദന ഉണ്ടായിരുന്നു ആദ്യം.. ഞാൻ അത് ചൂടൊക്കെ പിടിപ്പിച്ചു കൊടുത്തു.. അവിടെ ഉമ്മയൊക്കെ കൊടുത്തു എന്റെ പൊന്നിനെ നല്ല പോലെ നോക്കി.. അത് അവൾക്കും നല്ല സന്തോഷം നൽകി..

അങ്ങനെ പിന്നെയും മുന്ന് നാലു ദിവസ്സങ്ങൾ പോയി... അന്ന് ഒരു ഞായർ ഞങ്ങൾ എല്ലാം വീട്ടിൽ ഉണ്ട്.. എല്ലാവരും രാവിലത്തെ ഫുഡ് ഒക്കെ കഴിച്ചു ഹാളിൽ ഇരിക്കുക ആയിരുന്നു.. കല്യാണി ചേട്ടത്തിയുടെ കയ്യിൽ ഇരുന്നു കളിക്കുന്നു.. അപ്പോൾ ഞാൻ ഒരു കാര്യം എല്ലാരോടും പറഞ്ഞു..

" ചേട്ടാ എനിക്കു എല്ലാരോടും ഒരു കാര്യം പറയാൻ ഉണ്ട് "

ഞാൻ പറഞ്ഞ കേട്ടു എല്ലാരും എന്നെ ശ്രെദ്ധിച്ചു...

"അത്.. എന്റെയും മാളുവിന്റെയും കല്യാണം നേരെ നടന്നില്ലലോ.. അപ്പോൾ നമുക്ക് റിസപ്ഷൻ നടത്തിയാലോ... നമ്മുടെ കുറച്ചു അടുത്ത ബന്ധുക്കളും അവളുടെ ബന്ധുക്കളും ഒക്കെ ആയി ഒരു കൊച്ചു റിസപ്ഷൻ നടത്തിയാലോ "

ഞാൻ എല്ലാവരോടും ആയി പറഞ്ഞു.... മാളു സന്തോഷത്തോടെ എന്റെ മുഖത്തു നോക്കി...അമ്മ അപ്പോൾ പറഞ്ഞു തുടങ്ങി..

"നല്ല കാര്യം ആണ് മോനെ.. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം.... എന്തായാലും നന്നായി... നമുക്ക് അത് നടത്തം.. "

അമ്മ പറഞ്ഞ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു.. എല്ലാവർക്കും അത് താല്പര്യം ഉള്ള കാര്യം ആയിരുന്നു.... ഞങ്ങൾ മാളുവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും 100 വട്ടം സമ്മതം..

💬 Comments

View all comments