Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
അങ്ങനെ 10 ദിവസം കഴിഞ്ഞു ഉള്ള ഒരു ഡേറ്റ് ഞങ്ങൾ തീരുമാനിച്ചു...
അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു കിടന്ന മാളു എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട്
"എന്റെയും ഒരു വലിയ ആഗ്രഹം ആയിരുന്നു മോനു ഇന്ന് പറഞ്ഞത്..... എന്റെ മോനുവിന് എന്റെ മനസ്സ് നാന്നായി അറിയാം... ഒത്തിരി താങ്ക്സ്.. "
അവൾ അതും പറഞ്ഞു എന്നെ ഉമ്മകൾ കൊണ്ട് മൂടി.. ഞാനും അവളും കെട്ടിപിടിച്ചു തന്നെ കിടന്നു ഉറങ്ങി....
പിന്നീട് റീസെപ്ഷന്റെ തിരക്കുകളിൽ കടന്നു വളരെ കുറച്ചു ആളുകളെ മാത്രം ആണ് വിളിക്കാൻ ഉണ്ടായിരുന്നത്.. ചിലയിടത്തു അമ്മയും ചേട്ടനും എല്ലാവരും പോയി വിളിച്ചു... ഞങ്ങൾ എല്ലാവർക്കും ഡ്രസ്സ് എടുക്കൽ അങ്ങനെ ദിവസ്സങ്ങൾ പോയി ... വീട്ടിൽ വച്ചു തന്നെ നടത്താൻ ആയിരുന്നു തീരുമാനം.... അങ്ങനെ ഒരുക്കങ്ങൾ എല്ലാം നല്ലരീതിയിൽ നടന്നു....
നാളെയാണ് ഫങ്ക്ഷൻ വച്ചിരിക്കുന്നത്.. വൈകുട്ടു 4 മണി മുതൽ.... ഇന്ന് ജോലി ഒക്കെ തീർത്തു 11 മണി ആയപ്പോൾ ആണ് ഞാനും മാളുവും കിടക്കാൻ പോയത്.. ക്ഷീണം ഉള്ളത് കൊണ്ട് കലാപരിപാടിയിൽ ഒന്നും കടക്കാതെ ഞങ്ങൾ ഉറങ്ങാൻ തന്നെ തീരുമാനിച്ചു.... അവൾ എന്നത്തേയും പോലെ എന്റെ നെഞ്ചിൽ കിടന്നു..
"അതെ മാളു... എന്റെ ലീവ് അടുത്ത് ആഴ്ച കഴിയും.. എനിക്കു തിരിച്ചു പോകാൻ സമയം ആയി "
ഞാൻ മാളുവിനോട് പറഞ്ഞു.. എന്നാൽ അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ നനവ് പോലെ തോന്നി.. ഞാൻ നോക്കിയപ്പോൾ മാളു കരയുന്നു.. ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു ഇരുത്തി..അവൾ കരഞ്ഞു കൊണ്ട്
💬 Comments
View all comments