Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
രണ്ട് ദിവസം അവരുടെ സ്‌നേഹം എല്ലാം അനുഭവിച്ചു ഞങ്ങൾ ആ വീട്ടിൽ കഴിച്ചു കൂട്ടി..... രണ്ട് ദിവസം കഴിഞ്ഞു പോകാൻ മനസ്സിലായിരുന്നു എന്നാൽ ചെന്നൈയിൽ പോകേണ്ട കാര്യം ഉള്ളത് കൊണ്ട് പോയെ പറ്റു...
അടുത്ത ദിവസം ഞങ്ങൾ ചെന്നൈക്ക് പോയി.. മാളുവിനും ഒപ്പം വരണം എന്നാ വാശി ഉണ്ടായിരുന്നു..
ഞങ്ങൾ എന്റെ ഓഫീസിൽ ഒക്കെ പോയി റിസൈൻ ചെയുന്ന കാര്യം ഒക്കെ സെറ്റ് ആക്കി.. ഓഫീസിൽ എന്നെ കണ്ട ഉടൻ മിന്നു വന്നു എന്നെ കെട്ടിപിടിച്ചു.. എന്നാൽ അത് മാളുവിന് അത്ര പിടിച്ചില്ല... എന്നാൽ അവൾ അത് അപ്പോൾ പ്രകടിപ്പിച്ചില്ല... മിന്നുവിന് ഞാനും ജോലി നിർത്തുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു... ഓഫീസിൽ നിന്നു പോരും വരെ അവൾ എന്നെ ചുറ്റി പറ്റി നിന്നു.... മാളു ഇതെല്ലാം നോക്കി നിന്നു..
തിരിച്ചു ഞങ്ങൾ റൂമിൽ എത്തിയത് അവൾ എന്നെ വലിച്ചു കട്ടിലിൽ ഇട്ടിട്ടു എന്റെ പുറത്തു കയറി ഇരുന്നു എന്റെ നെഞ്ചിൽ കടിച്ചു
"ആയോ... കടിക്കല്ലേ... മാളു വിടു വിട് വേദനിക്കുന്നു... വിടെടി... എന്റെ മുത്തല്ലേ.. വിടു പ്ലീസ്... എനിക്കു നല്ല വേദനിക്കുന്നു.."
അവൾ എന്നാലും കടി വിട്ടില്ല... എനിക്കു നല്ല വേദനിച്ചു.. എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു.... അത് കണ്ട അവൾ കടി വിട്ടു എന്നെ നോക്കി..
"ആ പെണ്ണ് വന്നു കെട്ടിപിടിച്ചപ്പോൾ അങ്ങനെ നിന്നു കൊടുത്തു അല്ലേ... എന്തായിരുന്നു പോരും വരെ അവളുടെ കൂടെ.. അവൾക്കു വിഷമം ആയി കാണും അല്ലേ ജോലി നിർത്തുന്നത് "
"നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ... അവൾ എന്റെ പെങ്ങളെ പോലെയാ... പാവം "
"ആരെ പോലെ ആയാലും എന്റെ മോനുനെ തൊടണ്ട.. ഇത് എന്റെ മോനു ആണ്... എന്റെ മോനുനെ ഞാനും മാത്രം തൊട്ടാൽ മതി.. ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കൊല്ലും ഞാൻ "
അതും പറഞ്ഞു അവൾ കടിച്ചിടത്തു അവൾ ഉമ്മവച്ചു.... അവൾ പിന്നെയും അവിടെ തലവച്ചു കിടന്നു.. നോക്കുമ്പോൾ എന്റെ നെഞ്ച് നനയുന്നു... ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു..
"നീ എന്തിനാ മാളു കരയുന്നെ....
💬 Comments
View all comments