0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 458

"

"സോറി.. ഞാൻ ദേഷ്യം കൊണ്ട് കടിച്ചതാ.. എന്റെ മോനുനു വേദനിച്ചോ.. സോറി.. അവൾ വന്നു അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിച്ചില്ല.. നീ എന്റെ മാത്രം ആണ് "

അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ പിന്നെയും വരിഞ്ഞു മുറുകി.. എന്റെ പെണ്ണിന്റ സ്നേഹം കണ്ടു എന്റെയും കണ്ണ് നിറഞ്ഞു... അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു..

അവിടെ നിന്നു ഞങ്ങൾ ഒരു ആഴ്ച കൊടൈക്കനാൽ പോയി അടിച്ചു പൊളിച്ചു... അവളും അത് നല്ല രീതിയിൽ എൻജോയ് ചെയ്തു.. ഒരു ചെറിയ ഹണിമൂൺ പോലെ.. അവളുടെ ആഗ്രഹം കുഞ്ഞൊക്കെ ആയിട്ട് പരിസ് പോണം എന്നാണ്.. എല്ലാരും ആയിട്ട്.... അതു സാധിച്ചു കൊടുക്കും എന്നു ഞാൻ അവൾക്കു ഉറപ്പു കൊടുത്തു....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

അങ്ങനെ അടുത്ത മാസ്സം ആദ്യത്തോടെ ഞാനും മാളുവും ജോലിക്ക് കയറി.. ഞാൻ അവിടെ മാനേജർ ആയും അവൾ അക്കൗണ്ടന്റ് ആയും.. ഞങ്ങളുടെ വീട്ടിൽ നിന്നു അടുത്ത് തന്നെ ആണ് ഓഫീസ് അതുകൊണ്ട് എന്നും പോയി വരാൻ കഴിയും.. ഞാനും അവളും ഒരുമിച്ചു തന്നെ ആണ് പോയിരുന്നത്..

അങ്ങനെ ജീവിതത്തിലെ ദിവസ്സങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..... എല്ലാവരും ഹാപ്പി ആയി തന്നെ പോയി...

ജീവിതത്തിലെ 6 മാസത്തിനു ശേഷം ഒരുദിവസം.. എന്നും രാവിലേ ഉള്ള പതിവ് കിട്ടാതെ ആണ് ഞാൻ അന്ന് ഉറക്കം എണീറ്റത്തു.. മാളു അപ്പോഴും സുഖ ഉറക്കം ആയിരുന്നു.. അവളെ നോക്കിയപ്പോൾ എനിക്കു വാത്സല്യം തോന്നി.. ഒരു കൊച്ചു കുട്ടി ഉറങ്ങും പോലെ ക്യൂട്ട് ആയിരുന്നു അവളുടെ ഉറക്കം.. ഞാൻ അവളെ ഉണർത്താതെ തന്നെ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു..

ഞാൻ നേരെ എണിറ്റു പോയി ഫ്രഷ് ആയി വന്നു. അപ്പോഴും മാളു ഉറക്കം തന്നെ ആയിരുന്നു..

"മാളു.... മാളു.. എനിക്കു സമയം ആയി പെണ്ണെ എനിക്കു.." ഒരുപാട് നേരം വിളിച്ചപ്പോൾ അവസാനം പെണ്ണ് എണിറ്റു.. ഉറക്കം മാറാതെ എന്നെ നോക്കി..

"മോനു ഇന്ന് പോണോ.. എനിക്കു എന്തോ സുഖം ഇല്ലാത്ത പോലെ.....

💬 Comments

View all comments