0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 459

നമുക്ക് കുറച്ചു കൂടി കെട്ടിപിടിച്ചു കിടന്നാലോ "

അവൾ എന്നെ നോക്കി ചോദിച്ചു.. എന്നിട്ട് കൈ നീട്ടി..

"അയ്യെടി മോളെ... ഇന്ന് നടക്കുല... ഇന്ന് വരുൺ രാവിലെ ഡോക്യുമെന്റ് നോക്കാൻ വരും.. അതുകൊണ്ട് പോയെ പറ്റു.. മാളു വേണേ ലീവ് ആക്കിക്കോ "

അവസാനം അവളോട്‌ പറഞ്ഞു അവളെ അവിടെ തന്നെ കിടത്തി.. ഞാൻ ഡ്രസ്സ്‌ ചെയ്തു.. കണ്ണാടിയിലൂടെ നോക്കുമ്പോൾ അവൾ എന്നെയും നോക്കി കിടക്കുന്നു.. ഞാൻ ഡ്രസ്സ്‌ എല്ലാം ചെയ്ത് അവളുടെ അടുത്ത് പോയി അവളെ വലിച്ചു എഴുന്നേൽപ്പിച്ചു.. സ്ഥിരം ഉള്ള ഉമ്മ പരസ്പരം കൊടുത്തു.. എന്നാൽ അവൾ എന്നെ വിടാതെ ഇറുക്കി പിടിച്ചു തന്നെ വച്ചിരുന്നു....

"വിടു പെണ്ണെ... എനിക്കു പോണ്ടേ?"

"മോനു ഇന്ന് പോണ്ട... എന്റെ കൂടെ ഇരിക്ക്..... മാളുവിന്‌ വയ്യാത്തോണ്ടല്ലേ.... പ്ലീസ് "

അവൾ എന്നെ വിടാതെ കൊഞ്ചി കൊണ്ടിരിക്കുന്നു....

"നിനക്ക് അറിയാവുന്നതു അല്ലേ മാളു... ഇന്ന് പോയെ പറ്റു.. ഞാൻ ഇന്ന് നേരത്തെ വരാം.."

ഞാൻ അതും പറഞ്ഞു അവളെ വിടുവിക്കാൻ നോക്കി.. എന്നാൽ അവളുടെ മുഖം തെളിഞ്ഞില്ല.. അവൾ മുഖവും കെട്ടിപിടിച്ചു നിന്നു.. അവൾക്കു നല്ല ക്ഷീണം ഉണ്ട്.. എന്നാൽ എനിക്കു പോകാതെ ഇരിക്കൻ പറ്റില്ല.. അവസാനം മനസ്സില്ല മനസ്സോടെ ഞാൻ പോകാൻ ഇറങ്ങി.. മാളു എന്നോട് പിണക്കം കാട്ടി പിന്നെയും പോയി കിടന്നു..

ഞാൻ നേരെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു ഓഫീസിൽ പോയി.. പോകുമ്പോൾ എല്ലാം മാളുവിന്റ മുഖം ആണ് മനസ്സിൽ വന്നത്..

ഓഫീസിൽ എത്തി പിടിപ്പത് പണി ആയിരുന്നു.. വരുൺ വന്നു എല്ലാം ചെക്ക് ചെയ്തു പോയപ്പോൾ 2 മണി ആയി... അതുവരെ മാളൂനെ ഒന്നു വിളിക്കാൻ പോലും പറ്റിയില്ല.. എന്തായാലും ഞാൻ ഉച്ചക്ക് തന്നെ വീട്ടിൽ പോകാൻ തീരുമാനിച്ചു.. അവളും എന്നെ വിളിച്ചില്ല.. അവൾ പിണങ്ങി കാണണം.. ഞാൻ പോകുന്ന വഴി രണ്ടു ഐസ്ക്രീം വാങ്ങി.. മാളുവിന്‌ ഐസ്ക്രീം എന്ന് പറഞ്ഞാൽ ജീവൻ ആണ്....

ഞാൻ വീട്ടിൽ വന്നു അമ്മയോട് മാളുവിന്റ സുഖവിവരം ചോദിച്ചപ്പോൾ കുഴപ്പം ഇല്ലെന്ന പറഞ്ഞെ.. അപ്പോൾ സമാധാനം ആയി.. ഞാൻ നേരെ മുറിയിൽ

💬 Comments

View all comments