0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.8K

അവളുടെ വീട്ടിൽ അറിയിച്ചപ്പോഴും സ്ഥിതി ഇത് തന്നെ അവർ സന്തോഷം കൊണ്ട് തുള്ളി ചാടുക ആയിരുന്നു.... വിവരം അറിഞ്ഞ അടുത്ത ദിവസം അവർ ഞങ്ങളെ കാണാൻ വന്നു.. ഞങ്ങളുടെ നിർബന്ധം കൊണ്ട് 2 ദിവസം നിന്നിട്ടാണ് അവർ പോയത്.. എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആണ്..

അമ്മയും ചേട്ടത്തിയും എല്ലാം അവൾക്കു ഇഷ്ടം ഉള്ള ഓരോന്ന് ഉണ്ടാക്കി എപ്പോഴും തീറ്റിക്കും.. അവൾ അവരുടെ സ്നേഹം എല്ലാം സ്വീകരിക്കും.. എന്നും കണ്ണാടിയിൽ വയർ നോക്കി വലുതാക്കുന്നുണ്ടോ എന്ന് നോക്കാൻ ആണ് പെണ്ണിന് പരിപാടി.. എനിക്കു ആണേൽ ആ വയറിൽ ഉമ്മ വച്ചു കിടക്കാനും.....

ജോലിക്ക് പോയിട്ട് വരുമ്പോൾ ഇപ്പോൾ എന്നും അവൾക്കു ഐസ്ക്രീം വേണം.. ഇടക്കി കുടിച്ചു കുടിച്ചു ജലദോഷം പിടിച്ചു വാക്കും...എന്നാലും കുറുമ്പ് കാട്ടി എപ്പോഴും എന്റെ കൂടെ കാണും...

അങ്ങനെ ജീവിതത്തിലെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു... മാളുവിന്‌ ഇപ്പോൾ 6 മാസ്സം ആയി.... ഇപ്പോൾ പെണ്ണ് ഫുൾ റസ്റ്റ്‌ ആണ്.. ഞാൻ ഇപ്പോൾ ജോലിക്ക് വരാൻ സമ്മതിക്കുന്നില്ല... അതിനു അവൾ ഒരു പുകിൽ ഉണ്ടാക്കി.. ഇപ്പോൾ വീട്ടിൽ ഇരുന്നു ഓരോന്ന് കഴിച്ചു പെണ്ണ് കുറച്ചു തടിച്ചു... എന്നാലും എന്റെ മാളു സുന്ദരി തന്നെ ആണ്..

എന്നാലും വാശിക്ക് ഒരു കുറവും ഇല്ല.. ഇപ്പോൾ വീട്ടിൽ ഇരുന്നു ഓരോ സാധനം വിളിച്ചു പറയും.. ഞാൻ എവിടന്നേലും തപ്പി പിടിച്ചു വാങ്ങി കൊടുക്കും.. വാങ്ങി കൊണ്ട് പോയില്ലേൽ അന്ന് മൊത്തം കരഞ്ഞു വിളിച്ചു എന്നെ കടിച്ചും നുള്ളിയും തീർക്കും. എന്നാൽ കൊണ്ട് പോയാലോ കുറച്ചു ഒന്നു രുചി നോക്കിയിട്ട്

💬 Comments

View all comments