Chapter Title : രണം 5 [Vishnu]
പേരും നിലത്തു വേദന കൊണ്ട് ഞെരുങ്ങി കിടന്നിരുന്നു…
അവൻ ഷർട്ടിലെ പൊടി തട്ടി കളഞ്ഞു മേശയുടെ അടുത്ത് വീണു കിടന്നവന്റെ അടുത്തേക് വന്നു
“ഇനി…. ഇവള്ടെ നേരെ ഒരു നിങ്ങളുടെ ഒരു നിഴൽ വീണാൽ…അറിയും…ഞാനാരാണെന്ന്…”
അത് പറഞ്ഞു അവൻ ദേവികയുടെ അടുത്തേക് വന്നു ഒരു ചിരിയോടെ…
ഇതേ സമയം എല്ലാം കണ്ടു കൊണ്ടും പല ചിന്തകൾ കൊണ്ടും തരിച്ചു നിൽക്കുകയായിരുന്നു അവൾ…
“ഹലോ…പേടിച്ചോ…ഞാൻ കണ്ടിട്ടുള്ള ദേവിക ഇങ്ങനെയല്ലല്ലോ…”
അവളതിന് ഒന്നും പറഞ്ഞില്ല അവനെ ഒന്ന് നോക്കുക മാത്രമാണ് ചെയ്തത്
“എനിക്ക്…എനിക്ക് പോകണം.. “
അത് പറഞ്ഞു അവൾ ദൃതിയിൽ ഡോറിന് അടുത്തേക് നടന്നു…ഉള്ളിൽ സങ്കടം നിറയുന്നത് പോലെ അവൾക്ക് തോന്നി….
അവളോട് ദേഷ്യം കാണിക്കാൻ അവളോട് പക വീട്ടാൻ വേണ്ടി അവളെ കളിപ്പിച്ചവർ…അവൾ അതിന് വീണുപോയെന്ന ചിന്ത…അവൾ പോലുമറിയാതെ അവളെ സങ്കടത്തിലാഴ്ത്തിയിരുന്നു…
“എടൊ…കത്ത് എഴുതിയ ആളെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലട്ടോ “
അത് കേട്ടതും അവൾ സ്വിച്ചിട്ടത് പോലെ നിന്നു….അവളൊരു നിമിഷം അവനെ തിരിഞ്ഞ് നോക്കിയപ്പോൾ അവളെത്തന്നെ നോക്കി രണ്ട് കയ്യും കെട്ടി ഒരു ചിരിയോടെ നോക്കി നില്കുന്നവനെയാണ് കണ്ടത്..
അവൻ അവളുടെ അടുത്തേക് നടന്നു അവളുടെ മുന്നിൽ നിന്നു
“തന്നെ ഒന്ന് കാണണം…. സംസാരിക്കണം…അത്രയേ മനസ്സിൽ ഉണ്ടായിട്ടുള്ളൂ…ഒരു മാസമായി ഞാൻ കളിപ്പിക്കുവാണെന്ന തോന്നൽ ഉണ്ടേൽ അത് കൂടെ കളയാലോ എന്ന് കരുതി…അപ്പോഴാ ഓരോരുത്തന്മാർ…”
അത് പറഞ്ഞു അവൻ വീണുകിടന്നവന്മാരെ ഒരു നിമിഷം നോക്കി.. ശേഷം അവളെയും
“അപ്പൊ എങ്ങനെ…. ഈ കത്തിന്റെ പേരിൽ എന്നോട് ദേഷ്യമാണോ.. അതോ…ദേഷ്യം ഇല്ലെങ്കിൽ ഒരു ഷെയ്ക്ക് ഹാൻഡ്
💬 Comments
View all comments