Chapter Title : രണം 5 [Vishnu]
വരുന്നേ “
“ഡാ…പൊക്കോ….ഈ കേസുമായി നിനക്ക് ബന്ധമില്ല…വിട്ടോ…”
അവൻ എന്നാൽ ഒരു അനക്കവും ഇല്ലായിരുന്നു….
“നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ…”
അത് പറഞ്ഞു ഒരുത്തൻ അവന് നേരെ അടിക്കാനായി പാഞ്ഞടുത്തിരുന്നു…ഒരു നിമിഷം ദേവിക കണ്ണടച്ചുപോയി പേടിയിൽ…
എന്നാൽ ഒരു വളർച്ചയും ഷെൽഫ് വീഴുന്ന ശബ്ദവുമായിരുന്നു അവൾ കേട്ടത്…
മെല്ലെ കണ്ണ് തുറന്നുനോക്കിയ ദേവിക കാണുന്നത് പകപ്പോടെ നിൽക്കുന്ന ബാക്കി രണ്ട് പേരെ ആയിരുന്നു…
അവൾ സൈഡിലേക്ക് നോക്കി…വീണു കിടക്കുന്ന ഷെൽഫിലായ് കിടക്കുന്ന ഒരുത്തൻ.. കുറച്ചു മുന്നേ പാഞ്ഞടുത്തവൻ…അവന് ബോധമില്ലായിരുന്നു
അപ്പോഴാണ് അവളുടെ നോട്ടം അവനിലേക് പോയത്…കൈ കുടഞ്ഞുകൊണ്ട് ബാക്കിയുള്ളവരെ ഒരു ചിരിയോടെ നോക്കി നിൽക്കുന്നവൻ…
“ഡാ…. “
അടുത്തയാൾ അവനുനേരെ ഇടിക്കാനായി നോക്കിയെങ്കിലും അവൻ ആ കൈ പിടിച്ചിരുന്നു…നിമിഷ നേരം കൊണ്ട് ആ കൈ അവൻ മടക്കി…
അയാൾ വേദന കൊണ്ട് പുളഞ്ഞ സമയം അവൻ അയാളെ അടുത്തുള്ള മേശയിലേക് എറിഞ്ഞു…മേശയടക്കം പൊളിഞ്ഞു അവൻ താഴെ വീണുപോയിരുന്നു…
ആ ഭാഗത്തു അത്കൊണ്ട് തന്നെ കുറച്ചു പോടീ പടർന്നു…. ദേവിക ഇതെല്ലാം ഒരു നിമിഷം നോക്കി നിന്നുപോയിരുന്നു…അതെ സമയം അവളിലൊരു സങ്കടവും വന്നിരുന്നു..അവൾ പോലും അറിയാതെ…
തനിക് ഇത്രേം നാൾ കത്തുകൾ അയച്ചത് തന്നെ പെടുത്താനുള്ള തന്ത്രം ആയിരുന്നോ എന്ന ചിന്ത…ഡിക്സന്റെ
പേര് അവർ പറഞ്ഞതായിരുന്നു കാരണം…
ഇതേ സമയം മൂന്നാമൻ അവന് നേരെ വരാൻ നോക്കിയെങ്കിലും അവൻ അടുത്ത് മേശയിൽ ഉണ്ടായിരുന്ന ഒരു വലിയ ബുക്ക് എടുത്തു എറിഞ്ഞു..
അത് പാഞ്ഞടുത്തവന്റെ മുഖത്ത് തന്നെയാണ് വന്നു വീണത്…അവൻ മുഖം പൊതി അലർച്ചയോടെ താഴെ വീണു…
അവൻ ചുറ്റും നോക്കി…മൂന്നു
💬 Comments
View all comments