Chapter Title : രണം 5 [Vishnu]
അകത്തേക്ക് കയറി…. അവളുടെ കണ്ണുകൾ പല ദിക്കുകളിലേക് പോയിരുന്നു…
ന്യൂസ്‌പേപ്പറുകളും ബുക്കുകളും കൊണ്ട് നിറഞ്ഞ മേശകൾ…. ഇരുട്ട് മൂടിയ ഷെൽഫുകളുടെ ഭാഗം
അവിടെ പൂർണമായും നിശബ്ദത മൂടിയിരുന്നു…അവൾ നടക്കുമ്പോഴുള്ള കാല്പാദത്തിന്റെ ശബ്ദം മാത്രം മുഴങ്ങി…
“ആരാ അത്…”
പിന്നിൽ നിന്നുള്ള ശബ്ദം കേട്ടപ്പോഴാണ് അവൾ തിരിഞ്ഞ് നോക്കിയത്…ഒരു മൂന്ന് നാല് പേർ…. അവളൊരു നിമിഷം പതറി
“ആരാന്നാ ചോദിച്ചേ…എന്താടി ശബ്ദമില്ലേ…”
അതിൽ ഒരുത്തൻ അകത്തേക്കു കയറി…പിന്നെ കൂടെയുള്ള രണ്ടുപേരും…
അറിയാതെ തന്നെ അവൾ പിന്നോട്ടിക്ക് പയ്യെ നീങ്ങിപോയിരുന്നു…ഒന്ന് വിളിച്ചാൽ പോലും ആ ലൈബ്രറിയിൽ നിന്നുമുള്ള ശബ്ദം കേൾക്കാൻ പുറത്താരും ഉണ്ടാകാൻ സാധ്യതയില്ല
അതിൽ ഒരുത്തൻ അവളുടെ മുന്നിലേക്ക് വന്നു
“എന്താടി…. നീ ഡിക്സണെ എല്ലാരുടേം മുന്നിൽ നാണംകെടുത്തിയവളല്ലേ…എന്താടി…നാവിറങ്ങി പോയോ.. “
അത് പറഞ്ഞു അവൻ മുന്നോട്ടെക് വന്നു
“എന്താടി ഒന്നും പറയാനില്ലേ…”
“ഞാൻ പറഞ്ഞാൽ മതിയോ “
മറ്റൊരാളുടെ ശബ്ദം…ഒരു നിമിഷം ദേവികയും അവരും സൈഡിലേക്ക് നോക്കിപോയിരുന്നു…. ഷെൽഫുകളുടെ ഭാഗം…അവിടെ നിന്നും വന്ന ശബ്ദം
അപ്പോഴാണ് അവിടെ നിന്നും ഒരാൾ ഇറങ്ങി വന്നത്…കറുപ്പ് ഷർട്ടും ഒരു നീല ജീൻസും ധരിച്ച വലത് കയ്യിൽ ചുറ്റിയ രുദ്രാക്ഷ മാല ചുറ്റിയ ഒരാൾ
അവൻ ഒരു ചിരിയോടെ അവിടേക്കു വന്നു നിന്നു അവരുടെ മുന്നിലായ് തന്നെ
“ഞാൻ പറഞ്ഞാൽ മതിയോ…”
അവർ ഒരു നിമിഷം അവനെ നോക്കി
“നീ…. നീ എന്താ ഇവിടെ…. “
അതിൽ ഒരാൾ പറഞ്ഞപ്പോൾ അവൻ ഒരു ചിരിയോടെ തന്നെ നിന്നു
“അത് ഞാനല്ലേ ചോദിക്കണ്ടേ…പാർട്ടി പരിപാടിയൊക്കെ ഉള്ളതല്ലേ…അവിടെ കറങ്ങി തിരിഞ്ഞ് നടക്കാതെ ഇവിടെ എന്തിനാ
💬 Comments
View all comments