Chapter Title : രണം 5 [Vishnu]
ചിന്ത അവളിൽ ഉണ്ടായപ്പോൾ മുതൽ അവൾക്ക് കൗതുകം കൂടുകയാണ് ഉണ്ടായത്…
മുന്നേ തന്നോട് ഇഷ്ടം പറഞ്ഞു വന്നവരെ പറഞ്ഞു വിട്ടത് പോലെ ആയിരുന്നില്ല…ആ വാക്കുകളിൽ.. അവന്റെ എഴുത്തിൽ അവൾ വീണു പോയിരുന്നു….
അങ്ങനെ ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലിൽ വന്നപ്പോഴാണ് അവളുടെ ബാഗിൽ എന്നത്തേയും പോലെ ഒരു കത്ത് കണ്ടത്…
അവൾ ആ കത്ത് തുറന്നു നോക്കി
“ഞാൻ ആരാണ് എന്നറിയാൻ തോന്നുന്നുണ്ടോ….. അങ്ങനെ ആണെങ്കിൽ നാളെ…. വൈകുന്നേരം…കോളേജ് ലൈബ്രറിയിലേക് വാ…. കാണാം…”
അവൾ കുറച്ചു നേരം അതിലേക് തന്നെ നോക്കി ഇരുന്നു…നാളെ വൈകുന്നേരം…കോളേജിൽ വൈകുന്നേരം പാർട്ടി പരുപാടിയുണ്ട്…ലൈബ്രറിയിൽ ആരും കാണില്ല….
അവൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു…അടുത്ത ദിവസം ലൈബ്രറിയിലെക്ക് പോകാൻ…
അടുത്ത ദിവസം ക്ലാസ്സിൽ അവൾ ഒരു ടെൻഷനോടെയാണ് ഇരുന്നത്…. ആരാകുമതെന്ന ചിന്ത…കഴിഞ്ഞ 1 മാസമായി തനിക്ക് കത്തുകൾ അയക്കുന്ന ആൾ….
അവളുടെ ഉള്ളിൽ ഒരേ സമയം ഒരു കൗതുകവും അതെ പോലെ ലൈബ്രറിയിൽ പോകണോ എന്നൊരു ചിന്തയും ആയിരുന്നു…
അവസാനം അവൾ പോകാനായി തീരുമാനിച്ചു….ക്ലാസ്സ് കഴിഞ്ഞതും അവൾ ലൈബ്രറിയിലേക് എത്തിയിരുന്നു…
കോളേജിലെ പാർട്ടി പരുപാടി കാരണം ലൈബ്രറി ശൂന്യമായിരിന്നു….
അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ…ഇതുവരെ തോന്നാത്ത അറിയാത്ത ഒരു അവസ്ഥ…
അവനെകണ്ടാൽ അവളെ ഇത്രേം നാൾ കളിപ്പിച്ചതിനു രണ്ടെണ്ണം പറയണം എന്ന ചിന്തയും ഉള്ളിൽ ഉണ്ടെങ്കിലും കാര്യത്തോട് അടുത്തപ്പോൾ അവളുടെ ഉള്ളിൽ ഒരു വിറയൽ അവൾ അറിഞ്ഞു….
അവലെന്നാൽ രണ്ടും കല്പിച്ചു ലൈബ്രറിയിലേക് കയറി…. ഉയരുന്ന നെഞ്ചിടിപ്പുമായി…
ലൈബ്രറിയിൽ വെളിച്ചം കുറവായിരുന്നു…. ആൾകാർ ഇല്ലാത്തതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള സൂര്യപ്രകാശം മാത്രമായിരുന്നു അവിടെ വെളിച്ചം..
അവൾ പയ്യെ
💬 Comments
View all comments