0%

Chapter Title : രണം 5 [Vishnu]

Author : Vishnu Read All Parts 398

കൈ കയ്യിലെക്കെടുത്തു…. അവളുടെ ബാൻഡെജിൽ തടവി.

അവൾ ഒരു നിമിഷം ആദിയെ നോക്കിയെങ്കിലും അവൾ കൈ പിൻവലിച്ചില്ല…

“ചിലപ്പോൾ…. തനിക് മരിക്കാൻ സമയമായി കാണില്ല…”

ആദി അത് പറഞ്ഞു അവളെ നോക്കിയപ്പോ കത്തുന്ന കണ്ണുകളുമായി അവനെ നോക്കുന്ന ശ്രുതിയെയാണ് അവൻ കണ്ടത്

“എന്തിനു…എനിക്കിവിടെയെന്താ ആദി ബാക്കിയുള്ളത്…അച്ഛൻ അമ്മ….എല്ലാവരും എന്നെ വിട്ട് പോയില്ലേ…. സിദ്ധുവേട്ടൻ…എത്രകാലമായി ഞാൻ…വിശ്വസിച്ചു…എന്നെങ്കിലും വരുമെന്ന്…പക്ഷെ….”

ശ്രുതി കണ്ണുകളടച്ചു കിടന്നു കുറച്ചു നേരം…. കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടെങ്കിലും അവൾ അത് തുടച്ചില്ല…

ആദിയുടെ കയ്യിൽ നിന്നും അവളുടെ കൈ പിൻവലിച്ചില്ല…അത് ആദിയുടെ കയ്യിൽ കൊട്ത്ത് പിടിച്ചിരുന്നു…അവൾ പോലും അറിയാതെ

“എനിക്ക് അറിയില്ല…ആരെയാണ് വിശ്വസിക്കേണ്ടത്…ആരെയാ സ്നേഹിക്കേണ്ടത്…അറിയില്ല..

എന്നെ…ആതിര അല്ലാതെ വേറെ ആരും…. എന്നോട് ഒരു തരി സ്നേഹം കാണിച്ചിട്ടില്ല…ബാക്കി ഉള്ളവർക്കു വേണ്ടത് എന്നെ ദ്രോഹിക്കുക മാത്രമാണ്…

അമ്മയോടുള്ള ദേഷ്യം തീർക്കാനുള്ള പാവ…. അത് മാത്രമാണ്…അവർക്ക് ഞാൻ…“

ബെഡിൽ കണ്ണുകളടച്ചു കരഞ്ഞു കൊണ്ട് പറയുന്ന ശ്രുതിയെ ആദി നോക്കി ഇരുന്നു….

അവൾ അവന്റെ കൈ കൊട്ത്ത് പിടിച്ചത് അറിയാതെ ആണെങ്കിലും ആദി മാറിയില്ല…അവനും ആ കയ്യിൽ കോർത്തുപിടിച്ചിരുന്നു…

കുറച്ചു നേരം ഒന്നും മിണ്ടാതെ അവൾ കിടക്കുന്നത് കണ്ടപ്പോൾ ആദി അവളുടെ കവിളിലേ കണ്ണുനീർ തുടച്ചു…ഒരു നിമിഷം ശ്രുതിക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെയാണ് തോന്നിയത്….

“താൻ ചോദിച്ചില്ലേ…താൻ എന്തിനാ ജീവിക്കുന്നതെന്ന്…. ഇത്രേം കാലം വേദന മാത്രമല്ലെ തനിക് കിട്ടിയിട്ടുള്ളു…. ആ തനിക്ക്…സ്നേഹം കിട്ടിയാലോ…. ആരെങ്കിലും കൂടെയുണ്ടെന്ന് തോന്നിയാലോ..

ഇപ്പൊ ആതിര മാത്രം എന്ന് പറയാം…പിന്നീട് ആരെങ്കിലും വന്നാലോ…വേദന മാത്രമല്ല ശ്രുതി ജീവിതം…വേദന ഉണ്ടാകും…

ശരിക്കും തന്നേക്കാൾ വേദനയുള്ളവർ ഉണ്ടാകും…. അവരും

💬 Comments

View all comments