0%

Chapter Title : രണം 5 [Vishnu]

Author : Vishnu Read All Parts 398

മരിക്കാൻ ആണോ ശ്രമിച്ചു കാണാ…. ചിലർ ജീവിക്കാൻ തീരുമാനിക്കും…അവർക്ക് അതിനു ഒരു കാരണം ഉണ്ടാകും…. താനും ഒരു കാരണം കണ്ടെത്തിയാൽ.. തീരാവുന്നതേയുള്ളു…”

താൻ എല്ലാവരെയും അടുപ്പിക്കാതെയല്ലേ നിർത്തിയിരിക്കുന്നത്…. എന്ത് കാരണം ആയാലും…. ഇപ്പൊ തൊട്ട്…നിന്നിലേക് വരുന്ന ആൾക്കാരെ മനസ്സിലാക്കാൻ നോക്കിക്കൂടെ…. നോക്ക്…ജീവിക്കാനുള്ള കാരണം…അതിൽ നിന്നും കിട്ടും…”

അത് പറഞ്ഞു ആദി ചിരിച്ചപ്പോൾ അവളും ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നുപോയിരുന്നു…അവന്റെ വാക്കുകളിൽ…അലിഞ്ഞത് പോലെ…

“താൻ എന്തായാലും റസ്റ്റ്‌ എടുക്ക്…ആതിര വരും…തന്റെ കാര്യം എല്ലാം നോക്കാൻ നമ്മൾ മൂന്ന് ആണുങ്ങൾക്ക് ആകില്ലല്ലോ…”

അത് പറഞ്ഞു എഴുനേറ്റു അവൻ പുറത്തേക് നടന്നു.. എന്നാൽ ഡോറിന് അടുത്തെത്തിയതും അവൻ അവളെ നോക്കി

“താൻ ജീവനോടെ ഇരിക്കാൻ കാരണം ഞാൻ അല്ല…മാധവ് ആണ്….. അവന്റെ ആ ഡ്രോണും…അത് കൊണ്ട് അവനോടു കാണിച്ചോ…നന്ദി ആണേലും ദേഷ്യം ആണേലും…പാവമാ.. നീ തെറി പറഞ്ഞാലും അവൻ കെട്ടോളും.. “

അത് പറഞ്ഞു ഒരു ചിരിയോടെ ആദി പുറത്തേക് ഇറങ്ങി…. ഇതേ സമയം ആദി പോലും കാണാതെ അവളുടെ ചുണ്ടിന്റെ കോണിലും ഒരു ചിരി വന്നിരുന്നു…അവളെപ്പോളും ഒരു നിമിഷം തോൽപ്പിച്ചുകൊണ്ട്…

—----

റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയ സമയം ആദിക്ക് കുറച്ചു സമാധാനം ആയിരുന്നു….

അവൻ കറിഡോറിന് സൈഡിലുള്ള വാട്ടർ ഫിൽറ്റരിൽനിന്നും വെള്ളം കുടിക്കുന്ന സമയമാണ് മാധവ് അവിടേക്ക് ഒരു കവറുമായി വരുന്നത്

“ഇത് എന്താ…. “

“ഭക്ഷണം…അവൾക്ക് കഴിക്കണ്ടെ…ദാ വേഗം പോയി കൊടുക്ക്…”

ആദി അപ്പൊ ഒരു ചിരിയോടെ അവനെ നോക്കി

“നീ തന്നെ കൊടുക്ക്…അവളെ രക്ഷിച്ച ആളല്ലേ…”

അവൻ ഒരു നിമിഷം ആദിയെ തുറിച്ചു

💬 Comments

View all comments