Chapter Title : രണം [Vishnu]
ചെയ്ത സ്കൂട്ടർ മറിഞ്ഞു തൊട്ട് അപ്പുറത്തെ സ്കൂട്ടറും തട്ടി ഇട്ടതായിരുന്നു…
എന്നാൽ അവന്റെ കണ്ണുകൾ പെട്ടെന്നു തന്നെ തറച്ചത് മറ്റൊരു കാര്യത്തിൽ ആയിരുന്നു …ആ വീണു കിടക്കുന്ന സ്കൂട്ടറിനു അടുത്തായി നിൽക്കുന്ന ഒരു പെൺകുട്ടി…അവന്റെ നോട്ടം ഒരു നിമിഷം അവളിൽ തറച്ചു നിന്നിരുന്നു…
എന്നാൽ പെട്ടന്നായിരുന്നു അവൻ അതിലെ അപകടം മനസ്സിലായത്…നിലത്തുകിടക്കുന്ന ലാപ്ടോപ് ബാഗ്..അതിലെ ചായ കറ.. നിലത്തു വീണു കിടക്കുന്ന ചായ കപ്പ്..
ആ സ്കൂട്ടർ അവളുടെ മേലെയാണ് വീണതെന്ന് മനസ്സിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നിരുന്നില്ല…അവളുടെ കണ്ണിലെ ദേഷ്യം ഒരു നിമിഷം അവനെ കത്തിച്ചു കളയുന്നത് പോലെ തോന്നി
“അയ്യോ സോറി അത് ഞാൻ “
“ഇത് തന്റെ വണ്ടിയാണോ…”
“സോറി സോറി അറിയാതെ…താൻ ഓക്കേ അല്ലെ.. “
അത് കേട്ടതും അവളുടെ ദേഷ്യം കൂടുകയാണ് ചെയ്തത്
“ഇത് കണ്ടിട്ട് തനിക്ക് ഓക്കേ ആയി തോന്നുന്നുണ്ടോ…”
എന്ത് ചെയ്യണം എന്നറിയാതെ അവൻ അങ്ങനെ നിന്നു പോയിരുന്നു…
“ഞാൻ…മനഃപൂർവം അല്ല…അറിയാതെ…”
“വേണ്ട മതി…നിങ്ങൾക് എങ്ങനെ വണ്ടി പാർക്ക് ചെയ്യണം എന്ന് പോലും അറിയില്ല.. എന്നിട്ട് ഒരു തൊട്ടി സ്കൂട്ടറും എടുത്തു നടക്കും…ഗെറ്റ് ലോസ്റ്റ് “
അത് പറഞ്ഞു അവൾ ദേഷ്യത്തിൽ അവളുടെ ബാഗുമെടുത്ത് അവിടെ നിന്നും നടന്നു നീങ്ങി…ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു പോയിരുന്നു…
അവൻ അറിയാതെ ചെയ്തു പോയ തെറ്റുകൊണ്ടും…അവളുടെ ഭംഗി കൊണ്ടും….
—--
കണ്ണാടിയുടെ മുന്നിൽ തന്നെ ആയിരുന്നു ആദി…ഓഫീസിലെ ആദ്യത്തെ ദിവസം…ഒരു ലൈറ്റ് നീല നിറമുള്ള ഷർട്ടും ഒരു കറുപ്പ് പാന്റ്സും ആയി ടക്ക്
💬 Comments
View all comments