Chapter Title : രണം [Vishnu]
പശുവിനും ഇടയിലൂടെ അവൻ വണ്ടി ഒടിച്ചു പോയത്…ഒരു നിമിഷം ആദി കണ്ണുകൾ ഇറുക്കി അടച്ചു പോയിരുന്നു
അങ്ങനെ കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം ആണ് ഒരു തടകത്തിനു സൈഡിൽ ഉള്ള ചായക്കടയുടെ അടുത്തത് അവൻ വണ്ടി നിർത്തിയത്…
“ഇവിടെ കിടിലൻ ചായ കിട്ടും…കുടിച്ചാലോ “
ആദി അത് കേട്ട് ഒരു നിമിഷം അവനെയൊന്നു നോക്കി
“കുറച്ചു വെള്ളം കിട്ടുമോ “
“ആഹ് കിട്ടും.. ഒരു കാര്യം ചെയ്യ്.
നീ വണ്ടി അവിടെ എവിടേലും പാർക്ക് ചെയ്യ്…ഞാൻ ഓർഡർ ചെയ്യാം.. പോരെ “
അത് പറഞ്ഞു അവൻ ആ സ്കൂട്ടർ ആദിയെ ഏല്പിച്ചു…
അവൻ ഒരു നിമിഷം ആ വണ്ടിയേം മാധവിനെയും നോക്കി…
ശേഷം മനസ്സിലായില്ല മനസ്സോടെ ആണെങ്കിലും അവൻ വണ്ടി എടുത്തു കുറച്ചു മുന്നോട്ട് നീങ്ങി..
അപ്പോഴാണ് കുറച്ചു ബൈക്കുകളും സ്കൂട്ടറുകളും വച്ച ഒരു സ്ഥലം സ്വന്തം കണ്ടത്.. അവൻ സ്കൂട്ടർ മറ്റൊരു സ്കൂട്ടറിന്റർ സൈഡിലായ് വച്ച ശേഷം അതിൽ നിന്നും ഇറങ്ങി ഫുട്പാത്തിലേക് കയറി…
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…അമ്മ…അവൻ പെട്ടെന്നു തന്നെ കാൾ എടുത്തു
“അമ്മേ…”
“എന്താടാ ബാംഗ്ലൂർ എത്തിയപോൾ നമ്മളെ ഒക്കെ മറന്നോ…”
അമ്മയുടെ പരിഭവം നിറഞ്ഞ വാക്കുകൾ കേട്ട് അവൻ ചിരിച്ചു
“എല്ലാം ഒന്ന് റെഡി ആയിട്ട് വിളികാം എന്ന് കരുതിയതല്ലേ…ക്ഷമിക്ക്…പറ അച്ഛൻ എത്തിയോ…”
“എവിടെ എത്താൻ…മീറ്റിംഗ് എന്നും പറഞ്ഞു ഇറങ്ങിയതല്ലേ…സമയമെടുക്കും…അല്ല നീ കഴിച്ചോ…”
“ആഹ് ഞാൻ ദാ ഇപ്പൊ…”
പെട്ടെന്നായിരുന്നു അവനൊരു സൗണ്ട് കേട്ടത്…. വണ്ടി മറിയുന്ന ശബ്ദം…
പെട്ടെന്നു തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് അവൻ പാർക്ക്
💬 Comments
View all comments