0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 729

നന്നായി തളർത്തിയിരുന്നു..

ആദി ആ റൂമിലെ ബാത്‌റൂമിലേക് കയറി…ഒരു ചെറിയ ബാത്രൂം…അവൻ കാൽ കഴുകാൻ ആയി അവിടെയുള്ള ടാപ് തുറന്നു…അപ്പോഴാണ് അവന് പണി പാളിയെന്ന് മനസ്സിലായത്…

മുകളിലെ ഷവറിൽ നിന്നുമുള്ള വെള്ളം അവനെ ഒരു നിമിഷം കൊണ്ട് കുളിപ്പിച്ചിരുന്നു…. ഡ്രസ്സ്‌ അടക്കം നനഞ്ഞു കുതിർന്ന അവൻ ഒരു നിമിഷം സകല തെറിയും മനസ്സിൽ പറഞ്ഞ ശേഷം ആ ടാപ് പൂട്ടി..

ബാംഗ്ലൂരിലെ ആദ്യത്തെ ദിവസം…ആദിക്ക് വളരെ നല്ല ദിവസം ആയിരുന്നു.. എന്നാൽ വരാൻ ഉള്ള പണികൾ ഇനിയും നിരയായി ഉണ്ടെന്ന് അവൻ അറിഞ്ഞില്ല

—---

ആദിയുടെ കയ്യിലെക് ഹെൽമറ്റ് വച്ചുകൊടുത്ത ശേഷം മാധവ് സ്കൂട്ടറിലേക് ഇരുന്നു…. ബാംഗ്ലൂർ നഗരം രാത്രി ആയതും പൂർണമായും മാറിയിരുന്നു…. ചെറിയ തണുപ്പ്.. ചാറ്റൽ മഴ…തിരക്ക്…

“ആദി അപ്പൊ തുടങ്ങിയാലോ നമ്മുടെ അഡ്വന്ച്ചർ ട്രിപ്പ്‌ “

അത് കേട്ട ആദി ആ സ്കൂട്ടറിനെയും മാധവിനെയും ഒന്ന് നോക്കി

“ഡിന്നർ കഴിക്കാൻ പോകാം ഇന്നലെ പറഞ്ഞത് “

അത് കേട്ട മാധവ് ചിരിച്ചു

“എന്റെ ഈ വണ്ടിയിൽ കയറിയാൽ എല്ലാം നടക്കും എന്നെ ആദി.. നീ കയറിയെ “

അത് കേട്ടതും ആദി ഒന്നും പറയാതെ അവന് പുറകിൽ ഇരുന്നു…ഒരു പ്രാർത്ഥനയോടെ..

—---

മാധവിന്റെ സ്കൂട്ടർ ബാംഗ്ലൂർ റോഡികളിലൂടെ പാഞ്ഞു നടന്നു…. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് മാധവിന്റെ പിന്നിൽ ഇറുക്കി പിടിച്ചുകൊണ്ടാണ് ആദി അപ്പോൾ ഇരുന്നത്..

“എടാ ഇതിനു ബ്രേക്ക് ഒന്നുമില്ലേ “

“സത്യം പറഞ്ഞാൽ ഉണ്ട്…പക്ഷെ ഇപ്പൊ അവന് റസ്റ്റ്‌ കൊടുത്തേക്കുവാണ്.. ആരാ റസ്റ്റ്‌ ആഗ്രഹിക്കാത്തത് “

അത് പറഞ്ഞു കൊണ്ടാണ് ഒരു കാറിനും

💬 Comments

View all comments