0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 727

അവൻ മനസ്സിൽ കരുതി..

എന്നാൽ ഫ്ലാറ്റിലേക്ക് കയറിയതും അവന്റെ ചിന്തകൾ എല്ലാം കാറ്റിൽ പറന്നുപോയിരുന്നു…

ഒരു സോഫ…ഒരു വലിയ ടിവി…രണ്ട് മൂന്നു ബീൻ ബാഗുകൾ…അവിടെയുള്ള ടേബിളിൽ മുഴുവൻ സിനിമ ഗെയിം മാഗസിനുകൾ കൊണ്ട് നിറഞ്ഞിരുന്നു..

ചുമരിലും പല ഗെയിം കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്..

എന്നാൽ ഇതിനെല്ലാം പുറമെ.. ആ ഫ്ലാറ്റ് നല്ല വൃത്തിയുണ്ടായിരുന്നു…

“നീ ഇവിടെ ഒറ്റയ്ക്കു ആണോ താമസം “

കയ്യിലെ ബാഗ് താഴെ വച്ചു കൊണ്ട് ചോദിച്ച ആദിയെ മാധവ് ചിരിച്ചു കൊണ്ട് നോക്കി

“ഒരിക്കലും അല്ല.. നീ ഇപ്പൊ വന്നു കേറിയത് ഈ അപാർട്മെന്റിലെ തന്നെ ഏറ്റവും നല്ല ബാച്‌ലഴ്സിന്റെ അടുത്തേക്കാണ്…ഞാനും പിന്നെ നന്ദനും.. അവൻ ആ റൂമിൽ നിന്നും വർക്ക്‌ കഴിഞ്ഞ് എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ നിനക്ക് അവനെ കാണാം “

അവിടെ ഉണ്ടായിരുന്ന ഒരു റൂമിലേക്കു നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്

“നിന്റെ പുതിയ റിക്രൂട്മെന്റിനോട് പറ എന്റെ പാലിൽ തോടെണ്ടെന്ന്…”

റൂമിൽ നിന്നും കേട്ട സൗണ്ട് കേട്ട് രണ്ട് പേരും ചിരിച്ചു

“അപ്പൊ ബ്രോ പോയി ഒരു റസ്റ്റ്‌ ഒക്കെ എടുത്തോ…കുറെ യാത്ര ചെയ്തതല്ലേ…അതാണ് റൂം.. “

ആദി അത് കേട്ടതും അവന്റെ ബാഗുകൾ എടുത്തു മാധവ് പറഞ്ഞ റൂമിലേക്ക് കയറി

കട്ടിൽ ഇല്ലായിരുന്നു…എന്നാൽ നിലത്തു ഒരു ബെഡ് ഇട്ടിട്ടുണ്ട്…ഒരു അലമാരയും അത്യാവശ്യം വെളിച്ചവും തരുന്ന ഒരു ജനലും അറ്റാച്ഡ് ആയി ഒരു ബാത്‌റൂമും ഉള്ള ഒരു ചെറിയ റൂം

ആദി അവന്റെ ബാഗുകൾ സൈഡിൽ ഒതുക്കിയ ശേഷം ബെഡിലേക് ഒന്ന് കിടന്നു…യാത്ര അവനെ അത്യാവശ്യം

💬 Comments

View all comments