0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 726

മുന്നിൽ എത്തിയിരുന്നു

“അപ്പൊ പോയാലോ.. കേറിക്കോ “

അത് കേട്ട ആദി എന്നാൽ ആ സ്കൂട്ടറിൽ ഒരു സംശയത്തോടെ നോക്കി

“ഇത്…അവിടെ വരെ എത്തുമോ.. “

ആദിയുടെ സംശയത്തോടെയുള്ള ചോദ്യം മാധവ് ചിരിച്ചു…

“എന്റെ ബ്രോ…പേടിക്കല്ലേ…ഇവൻ എന്റെ പടകുതിര ആണ്…കേറന്നെ “

അത് കേട്ട ആദി സംശയത്തോടെ ആണേലും ആ സ്കൂട്ടറിലേക് കയറി…ആദി കയറിയതും മാധവ് വണ്ടി എടുത്തു…ഉണർന്നു വരുന്ന ബാംഗ്ലൂർ നഗരത്തിലൂടെ…

എന്നാൽ പെട്ടെന്നു തന്നെ ആദിക്ക് മനസ്സിലായിരുന്നു.. അത് ഒരു മോശം തീരുമാനം ആയിരുന്നുവെന്ന സത്യം…ആ റോഡിലൂടെ മാധവിന്റെ ഡ്രൈവ് സത്യത്തിൽ ആദിയെ പേടിപ്പിച്ചു…സ്കൂട്ടറിലെ കമ്പിയിൽ ശക്തിയിൽ പിടിച്ചു ഇരുന്ന അവൻ കുറച്ചു നേരം കണ്ണുകൾ വരെ അടച്ചു ദൈവത്തെ പ്രാർത്ഥിച്ചു പോയിരുന്നു..

—-

കുറച്ചു നേരം കൊണ്ട് തന്നെ അവർ ഒരു കെട്ടിടത്തിന്റെ താഴെ ഭാഗത്തായി എത്തിയിരുന്നു.. മാധവ് അവന്റെ സ്കൂട്ടർ പാർക്കിങ്ങിൽ വച്ചതും ആദി അതിൽ നിന്നും ചാടി ഇറങ്ങി അവനെയൊന്ന് നോക്കി

“ഇതിനു ബ്രേക്ക്‌ ഒന്നുല്ലേ…”

അത് കേട്ട മാധവ് എന്നാൽ ചിരിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി സ്റ്റെപ്പിനടുത്തേക് നടന്നു

“എന്റെ ബ്രോ…ആദ്യം ആയതുകൊണ്ടാണ്…ഡോണ്ട് വറി അവൻ ചതിക്കില്ല “

അത് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളിലേക്കു നടന്ന അവന്റെ പിന്നിലൂടെ തന്നെ ആദിയും മുകളിലേക്കു നടന്നു….

അത്യാവശ്യം വൃത്തിയുള്ള കെട്ടിടം തന്നെ ആയിരുന്നു…കുറച്ചു കുടുംബങ്ങളും ഒക്കെ താമസിക്കുന്ന ഒരു ചെറിയ ഫ്ലാറ്റ്

എന്നാൽ അപ്പോഴും അവന്റെ ഉള്ളിലെ ചിന്ത അവരുടെ ഫ്ലാറ്റ് എങ്ങനെ ആകുമെന്ന് ആയിരുന്നു.. ആ സ്കൂട്ടർ കണ്ടത് കൊണ്ട് തന്നെ റൂമും അങ്ങനെ ആകുമെന്ന്

💬 Comments

View all comments