Chapter Title : രണം [Vishnu]
കുറച്ചു നടന്നപ്പോഴാണ് ഒരു ചായ കടയുടെ അടുത്തായി ഒരു സ്കൂട്ടർ നിർത്തിയിട്ടത് കണ്ടത്…
അവൻ അതിനു അടുത്തേക് വന്നെങ്കിലും ആരെയും അവിടെ കണ്ടില്ല..
അവൻ എന്നാൽ കുറച്ചു നേരം ആ സ്കൂട്ടർ നോക്കി…ഒരു പഴയ ആക്ടിവ.. എന്നാൽ അത് ഓടുമോ എന്നത് പോലും സംശയം തോന്നിക്കും…അത്രയും നല്ല കണ്ടിഷനിൽ ആയിരുന്നു അത് ഉണ്ടായിരുന്നത്
അപ്പോഴാണ് പെട്ടെന്നു പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ അമർന്നത്.. പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയ ആദി കാണുന്നത് ഒരു കയ്യിൽ ചായ ഗ്ലാസും പിടിച്ചു നിൽക്കുന്ന ഒരാളെ ആയിരുന്നു…
കണ്ടാൽ 25 വയസ് തോന്നിക്കുന്ന ഒരു പയ്യൻ…ഒരു ടീഷർട്ടും ഷോർട്സും ഇട്ട വേഷം.. ചെറിയ രീതിയിൽ തടി മീശയൊക്കെ ഉണ്ട്…മുടി നീട്ടി വളർത്തിയ രീതിയിൽ ആണ്..
ആദി ഒരു നിമിഷം അവനെ മുഴുവനായി ഒന്ന് നോക്കി ഒന്ന് പഠിക്കുന്നത് പോലെ.. എന്നാൽ അവൻ ആദിയെ തന്നെ നോക്കി എന്താണ് ചെയുന്നത് എന്ന പോലെ
“ഡേവിഡ് പറഞ്ഞു വിട്ട ആളാണോ…”
അവന്റെ ചോദ്യം കേട്ട ആദി ചിരിച്ചു കൊണ്ട് കൈ നീട്ടി…
“ആദിത് വാസുദേവ് “
“മാധവ്…”
അവനും ഒരു ചിരിയോടെ തന്നെ കൈ കൊടുത്തു…
“അപ്പൊ നമുക്ക് പോയാലോ.. അതെ ആ ചായ kadayile പൈസ ഒന്ന് കൊടുക്കണേ ഞാൻ പേഴ്സ് എടുക്കാൻ മറന്ന് പോയി…പേടിക്കണ്ട. ഞാൻ അക്കൗണ്ടിലേക്ക് ഇട്ട് തരാം.. “
അത് കേട്ട ആദി ഒന്ന് ചിരിച്ച ശേഷം അവിടെയുള്ള ചായക്കടയിലേക്ക് ചെന്നു അവന്റെ ചായയുടെ പൈസ കൊടുത്തു ഇറങ്ങിയതും മാധവ് അവന്റെ സ്കൂട്ടറും കൊണ്ട് അവന്റെ
💬 Comments
View all comments