Chapter Title : രണം [Vishnu]
വലിയ ട്രാവൽ ബാക്പാക്കും ഒരു കയ്യിൽ ഒരു ചെറിയ ലാപ്ടോപ് ബാഗുമായി അവൻ ബസ്സിൽ നിന്നും പുറത്തേക് ഇറങ്ങി നിന്നു…
രാവിലെ ആയത് കൊണ്ട് തന്നെ ബാംഗ്ലൂർ നഗരത്തിന്റെ തണുപ്പ് കാരണം അവൻ അറിയാതെ തന്നെ അവന്റെ നീല ഹൂടിയുടെ തൊപ്പി തലയിലേക് ഇട്ടുപോയിരുന്നു…
അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്…ഡേവിഡ് എന്ന് കണ്ടതും അവൻ ചിരിച്ചു കൊണ്ട് ആ കാൾ എടുത്തു
“ഹലോ…”
“നീ എത്തിയോ…”
ഡേവിഡിൽ നിന്നും വന്ന മറുപടി കേട്ടു അവൻ ചുറ്റുമോന്നു നോക്കി
“എത്തി എത്തി…..മടുത്തു മോനെ യാത്ര…ഒന്നു കിടന്ന് ഉറങ്ങണം “
അത് കേട്ട ഡേവിഡ് ചിരിച്ചു
“ഓഹ് കെ എസ് ആർ ടി സി യിൽ അല്ലെ ഇയാൾ യാത്ര ചെയ്യൂ…”
“ഡെയ് ഡെയ് നീ അത് വിട്…ഇതിൽ പോകുന്ന സുഖം ഒന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…അല്ല നീ അല്ലെ ഒരാളെ വിടാം എന്നൊക്കെ പറഞ്ഞത്…എവിടെയാ അവൻ.. “
“ആഹ് അവന്റെ നമ്പർ ഞാൻ അയച്ചു തരാം.. നീ വിളിച്ചു നോക്ക്..പിന്നെ അവിടെ എവിടെയെങ്കിലും ഒരു അലമ്പ് ആക്റ്റീവ ഉണ്ടോയെന്ന് നോക്കിയേക്ക്.. ആ ഭാഗത്തു തന്നെ ചുറ്റിപറ്റി കാണും “
അത് കേട്ട ആദി ചുറ്റുമോന്ന് നോക്കി…
“അലമ്പ് ആക്ടിവയോ “
“ആഹ് നിനക്ക് കണ്ടാൽ മനസ്സിലാകും..”
“മ്മ്മ് ശരി ശരി.. ഞാൻ നോക്കട്ടെ “
അത് പറഞ്ഞു ആദി കാൾ കട്ട് ചെയ്തു…അപ്പോഴേക്കും ഡേവിഡ് അവന് നമ്പർ അയച്ചു കൊടുത്തിരുന്നു..
ആദി അവന്റെ ബാഗുമെടുത്തു നടക്കാൻ തുടങ്ങി…ആ ഭാഗത്തു എവിടെയും അവൻ അങ്ങനെയൊരു വണ്ടി കണ്ടില്ല…
എന്നാൽ
💬 Comments
View all comments