Chapter Title : രണം [Vishnu]
തുടങ്ങി…ശേഷം അവന്റെ കയ്യിൽ പിന്നെയും ചുറ്റിക കൊണ്ടടിച്ചു…
“ആഹ്ഹ്ഹ്…അമ്മ…പ്ലീസ്…എന്നെ വിട്…. “
അത് കേട്ട അവന്റെ മുഖം മാറി…
“ചെയ്ത പാപങ്ങൾക്ക് ഉള്ള ശിക്ഷ നിനക്ക് വേണ്ടേ ഡിക്‌സാ…എന്റെ കോടതിയിൽ അതിനു ഒരു ശിക്ഷ മാത്രമേയുള്ളു…മരണം.. “
അത് പറഞ്ഞതും അയാളുടെ ചുറ്റിക അവന്റെ തലയിൽ പതിച്ചിരുന്നു…ഒരു തരം പകയോടെ ആ ചുറ്റികകൊണ്ട് അയാൾ അവന്റെ തല അടിച്ചു പൊളിച്ചു…ഡിക്സനിന്റെ ജീവൻ പോകുന്നത് അവൻ ആസ്വദിച്ചു…
ആ ഗാരേജ് ഒരു നിമിഷം കൊണ്ട് പൂർണമായും ചോര കൊണ്ട് നിറഞ്ഞിരുന്നു…
ശേഷം അവൻ എഴുനേറ്റു നിന്നു സൈഡിലേക് നോക്കി…. പേടിച്ചു വിറച്ചു കാലിൽ പിടിച്ചു കൊണ്ട് ഇഴയുന്ന രാജീവ്..
അവന്റെ കണ്ണുകൾ തന്റെ മേൽ പതിഞ്ഞു എന്നറിഞ്ഞ രാജീവ് ഭയത്തോടെ അവനെ നോക്കി
“എന്നെ…എന്നെ ഒന്നും ചെയ്യരുത്.. “
അതിനു അവന്റെ മറുപടി ഒരു ചിരി മാത്രമായിരുന്നു….
—--
ബാംഗ്ലൂർ
സമയം രാവിലെ 7 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു…നഗരം ഉണർന്നു തുടങ്ങിയിരിക്കുന്ന സമയം…ചെറിയ ചായ കടകൾ.. പൂക്കൾ വിൽക്കുന്ന ആൾക്കാർ…പത്രങ്ങൾ കൊണ്ട് നടക്കുന്ന കുട്ടികൾ…അങ്ങനെ പതിയെ ഉണർന്നു കൊണ്ടിരുന്ന ആ നഗരത്തിലെ ബസ് സ്റ്റാൻഡിലേക് ആണ് കെ എസ് ആർ ടി സി ബസ് വന്നു നിൽക്കുന്നത്…
പുറത്ത് നിന്നുമുള്ള കുറെയധികം ബസ്സുകൾ വന്നെത്തിയത് കൊണ്ട് തന്നെ കുറച്ചു സമയം കൊണ്ട് തന്നെ ആ സ്ഥലം ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു…. നീണ്ട യാത്ര കഴിഞ്ഞ് ക്ഷീണിച്ച യാത്രക്കാർ…അവരെ കൂട്ടാൻ വരുന്ന ബന്ധുക്കൾ.. സുഹൃത്തുക്കൾ…
ആ തിരക്കിന് ഇടയിലൂടെയാണ് ആദിത് വാസുദേവ് എന്ന ആദി ബസ്സിൽ നിന്നും പുറത്തേക് ഇറങ്ങിയത്…ഒരു
💬 Comments
View all comments