0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 716

ഡോർ തുറന്നതും അവൻ ആ കാഴ്ച കണ്ടു പേടിച്ചു പിന്നോട്ട് വീണു പോയിരുന്നു…

കണ്ട കാഴ്ച്ചയിൽ പേടിച്ച അവന്റെ ശബ്ദം പോലും പുറത്തേക് വന്നില്ല…

ആ വീടിന്റെ ഹാളിൽ ആയി 3 ശരീരങ്ങൾ ചലനം ഇല്ലാതെ കിടക്കുന്ന കാഴ്ച…അകത്തളം പൂർണമായും ചോര കൊണ്ട് നിറഞ്ഞിരുന്നു…

ആ ഹാളിൽ നിന്നുമുള്ള ഒരു മുറിയിൽ നിന്നും ചരിയിട്ട ഡോറിന് സൈഡിലൂടെ ഒരു വര പോലെ ചോര ഒഴുകി കട്ട പിടിച്ചിരുന്നു….

—

രാത്രി….ചെന്നൈ നഗരത്തിന്റെ പല ഭാഗത്തും മഴ പെയ്തുകൊണ്ടിരുന്ന സമയം…ചെന്നൈ നഗരത്തിൽ നിന്നും വിട്ടു മാറിയുള്ള ഒരു റോഡിലൂടെ ഒരു റേഞ്ച് റോവർ ചീറി പാഞ്ഞു….

കുറച്ചു നേരത്തിനു ശേഷം ആ കാർ ഒരു ഗാരേജിലേക് ആയിരുന്നു കയറിയത്…മുഴുവൻ ഇരുട്ട് ആയിരുന്ന ആ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നത് ആ ഗാരേജിൽ മാത്രം ആയിരുന്നു..

ആ കാറിൽ നിന്നും ഒരാൾ ആ ഗാരേജിലേക് ഇറങ്ങി…കഴുത്തിൽ കത്തിയുള്ള ഒരു സ്വർണ മാല…ആ കറുപ്പ് ഷിർട്ടിന്റെ മുകളിലെ ബട്ടനുകൾ ഇടാത്തത് കൊണ്ട് തന്നെ നന്നായി കാണാം..

അയാൾ ചുറ്റും നോക്കിയ ശേഷം അവന്റെ മുന്നിലെ മൂന്ന് പേരെ നോക്കി…ഒരു മേശയ്ക്കു ചുറ്റും ഇരുന്നു മദ്യപിക്കുന്ന മൂന്ന് പേർ…

രാജീവ്‌, ശബരി, വിനോദ്…

അവർ മൂന്നു പേരും അയാളെ നോക്കി ചിരിച്ചു…ആയാലും

“വെൽക്കം വെൽക്കം മിസ്റ്റർ ഡിക്സൺ…എത്ര നാൾ ആയി കണ്ടിട്ട് “

കയ്യിലെ സിഗററ്റ് താഴെ ഇട്ടു കൊണ്ടാണ് രാജീവ്‌ അത് പറഞ്ഞു ചിരിച്ചത്

ഡിക്സൺ ഒരു ചിരിയോടെ aa മേശയിൽ നിന്നും ഒരു ഗ്ലാസ്‌ എടുത്തു കുടിച്ചു..

“നീ ഒക്കെ പറഞ്ഞത്

💬 Comments

View all comments