0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 716

കൊണ്ട് മാത്രം ആണ് ഞാൻ ദുബൈന്ന് ഇങ്ങോട്ടേക്ക് കെട്ടി എടുത്തത്…അല്ലെങ്കിൽ ഇവിടേക്ക് വന്നത് അറിഞ്ഞ തന്നെ പപ്പാ എന്നെ കൊല്ലും.. അറിയാലോ “

“അതൊക്കെ അറിയാം എന്റെ അണ്ണാ…അല്ല എന്താണ് നമ്മുടെ കാര്യങ്ങൾ…എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാകുമോ”

ശബരിയുടെ ചോദ്യം കേട്ട വിനോദ് ചിരിച്ചു

“എവടെ…പീറ്റർ എന്നൊരാൾ തലയുടെ മേലിൽ ഉണ്ടല്ലോ…ആൾ പറയാതെ പാവം ഡിക്സൺ എന്ത് ചെയ്യാനാ “

അത് കേട്ടതും ഡിക്സൺ അവിടെ ഉണ്ടായിരുന്ന ഒരു ഗ്ലാസ്‌ എടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു…അത് കണ്ട് മൂന്ന് പേരും ഒരു നിമിഷം ഭയന്ന് പോയിരുന്നു

“പീറ്റർ…. അവൻ കാരണം ഒന്നും സ്വന്തം ആയി ചെയ്യാൻ ആകുന്നില്ല…പണ്ട് ചെയ്തു പോയ കുറെ കാര്യങ്ങൾ ഉണ്ട്.. അതൊക്കെ കൊണ്ട് മാത്രം…അല്ലെങ്കിൽ അവനെ എന്നെ ഞാൻ തീർത്തേനെ “

ഡിക്സണിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുകന്നിരുന്നു ആ നിമിഷം

“എന്റെ അണ്ണാ…നടക്കുന്ന കാര്യം പറ…പീറ്ററിനെ എന്ത് ചെയ്യാനാ…എല്ലാം ആൾടെ കയ്യിൽ അല്ലെ.. “

അത് കേട്ട ഡിക്സൺ ചിരിച്ചു

“മ്മ്മ് ഒന്ന് വിചാരിച്ച എല്ലാം തീർക്കാൻ ആകും…കുറച്ചു പഴയ കാര്യങ്ങൾ ഉണ്ട്.. പക്ഷെ എന്റെ പേര്.. അതിൽ നിന്നും തേച് മാച്ചു കളയണം.. അല്ലാതെ ഒന്നും ചെയ്യാൻ ആകില്ല.. അത് നടന്നാൽ…എല്ലാം ഞാൻ തീർക്കും…”

അത് പറഞ്ഞു അവൻ ഒരു ഗ്ലാസ്‌ കൂടെ ഒഴിച്ച് വെള്ളം പോലും ചേർക്കാതെ കുടിച് ഇറക്കി…ശബരി ഇതേ സമയം അവന് അച്ചാറും നീക്കി കൊടുത്തു..

അങ്ങനെ ആ നാല് പേരും മദ്യപിച്ചു കൊണ്ട് ഇരുന്ന സമയം ആണ് പെട്ടെന്നു ഗാരേജ് ഷട്ടറിനു അടുത്ത് ആയി ഒരു

💬 Comments

View all comments