0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 718

ശബ്ദം കേട്ടത്…

“ഡാ വിനോദെ…പോയി നോക്കിയേ…ഷട്ടർ മര്യാദയ്ക്കു അടച്ചിട്ട് വാ.. “

ഡിക്സൺ പറഞ്ഞത് കേട്ട് വിനോദ് അടച്ചിട്ട ഷട്ടറിനു ഭാഗത്തേക്ക്‌ ആയി നടന്നു…ഡിക്സന്റെ കാർ ഉള്ളത് കൊണ്ട് തന്നെ അവർക്ക് ആർക്ക് ആ ഭാഗത്തു കാണാൻ കഴിയില്ലായിരുന്നു..

“ഡാ…നീ ആ അവസാനം കൊണ്ടുപോയ ആ പെണ്ണില്ലേ…അവളെ എന്ത് ചെയ്തെടാ.. “

ശബരിയുടെ ചോദ്യം കേട്ട് ഡിക്സൺ ചിരിച്ചു

“എന്ത് ചെയ്യാൻ…കുറെ ദിവസം ഉപയോഗിച്ചു നോക്കി…സ്റ്റാമിന കുറവാടാ…അവസാനം ഇനി നടക്കില്ല എന്ന് ആയപ്പോൾ കൊന്നു കണ്ടെയ്നറിൽ തട്ടി…അവർ കടലിൽ താഴ്ത്തിക്കോളും “

“ആഹ്ഹ്ഹ്ഹ്ഹ്…. “

അത് പറഞ്ഞു അവൻ ആ കുപ്പി എടുത്ത നിമിഷം ആയിരുന്നു അവർ ഒരു അലർച്ച കേട്ടത്…അവർ മൂന്ന് പേരും ഒരു നിമിഷം ഞെട്ടി തരിച്ചു ഷട്ടറിനു ഭാഗത്തേക്ക്‌ നോക്കിപോയിരുന്നു…

വിനോദിന്റെ അലർച്ച ആയിരുന്നു അവർ കേട്ടത്..

എന്നാൽ അവർക്ക് എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുന്നേ ആയിരുന്നു വിനോദിന്റെ ശരീരം അവർക്ക് മുന്നിലേക്ക് വന്നു വീണത്…ചോരയിൽ കുളിച്ച ജീവൻ ഇല്ലാത്ത ശരീരം….

ആ കാഴ്ച കണ്ടു എല്ലാവരും തരിച്ചു നിന്ന സമയം ആണ് അവരുടെ മുന്നിലെക്ക് ഒരാൾ നടന്നു വന്നത്…ഒരു കറുത്ത ഷർട്ടും കറുത്ത ജീൻസും ധരിച്ച ഒരാൾ…അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വിനോദിന്റെ അറുത്തു മാറ്റിയ കൈ വലിച്ചെറിഞ്ഞ ശേഷം അവരെ മൂന്നു പേരെയും നോക്കി ചിരിച്ചു…

പതർച്ച മാറിയ ശബരി പെട്ടെന്നു തന്നെ കയ്യിൽ കിട്ടിയ കമ്പിയുമെടുത്തു അയാൾക്ക് നേരെ പാഞ്ഞടുത്തുവെങ്കിലും ചെറിയ നിമിഷം കൊണ്ട് വീശിയ ആ കമ്പി അയാൾ ഇടത് കയ്യിൽ ഒതുക്കിയിരുന്നു..

പതറിപോയ ശബരിക്ക് എന്തെങ്കിലും ചെയ്യാൻ

💬 Comments

View all comments