0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 720

ആകുന്നതിനു മുന്നേ തന്നെ അയാൾ അവന്റെ വലത് കയ്യിൽ ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് ശബരിയുടെ കയ്യിൽ ശക്തിയിൽ അടിച്ചു..

ശബരിയുടെ കൈ ഒടിഞ്ഞു തൂങ്ങിയത് കണ്ട ദിക്സണും രാജീവും എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന സമയം കൈകൾ ഒടിഞ്ഞു തൂങ്ങിയ അവന്റെ വലത് കാലിൽ ആയി അയാൾ ചവിട്ടി…ആ ചവിട്ടിൽ കാൽ ഒടിഞ്ഞു അവൻ അയാളുടെ മുന്നിലേക്ക് മുട്ടിൽ ഇരുന്നു പോയിരുന്നു…

അത് കണ്ട രാജീവ്‌ അലറിക്കൊണ്ട് അയാൾക്ക് നേരെ പാഞ്ഞു അടുക്കാൻ ശ്രമിച്ചെങ്കിലും അയാൾ കയ്യിലെ കമ്പി രാജീവിന് നേരെ എറിഞ്ഞിരുന്നു…രാജീവിന്റെ തുടയിലൂടെ ആ കമ്പി തറച്ചു കയറി വേദനയോടെ താഴെ വീണു ഞെരുങ്ങി…ആ നിലം ചോര കൊണ്ട് നിറയാൻ തുടങ്ങി…

ഇതെല്ലാം പെട്ടെന്നു ആയിരുന്നു നടന്നത്…അയാളുടെ കണ്ണുകൾ എന്നാൽ ഒരാളിൽ മാത്രം ആയിരുന്നു തറച്ചു നിന്നത്…ഡിക്സൺ…

ഡിക്സൺ ആ നോട്ടത്തിൽ പതറി നിന്നു…എന്ത് ചെയ്യണം എന്ന് അറിയാതെ…ഇതേ സമയം അയാൾ ശബരിയെ അവന് നേരെ ആയി മുട്ടിൽ ഇരുത്തി…ഡിക്സണെ തന്നെ നോക്കി ചിരിച്ചു കൊണ്ട് ശബരിയുടെ തലയിൽ ചുറ്റിക കൊണ്ട് അയാൾ ആഞ്ഞടിക്കാൻ തുടങ്ങി…

ശേഷം തലയൊട്ടി തകർന്ന ശബരിയുടെ ജീവനറ്റ ശരീരം അയാൾ താഴേക്കു ചവിട്ടിയിട്ടു…എന്നാൽ ഈ നേരമെല്ലാം അയാളുടെ കണ്ണുകൾ ഡിക്സണ് നേരെ തന്നെ ആയിരുന്നു

ഡിക്സൺ എന്നാൽ ഷർട്ടിന്റെ കൈകൾ മുകളിലേക്കു ഉയർത്തി അയാളെ അടിക്കാൻ ആയി കൈ വീശിയെങ്കിലും അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി.. എന്നാൽ പെട്ടെന്നു തന്നെ അവന്റെ കൈകളിൽ പിടുത്തമിട്ട അയാൾ അവനെ അവന്റെ നാട്ടിലേക്ക് ചേർത്ത് പിടിച്ചു കൈകൾ പിന്നിലേക്ക് ആക്കി

💬 Comments

View all comments