0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 774

കണ്ടില്ലേ…അതാണ് പീറ്റർ…ഇവിടെ എല്ലാം ആളുടെ കയ്യിൽ ആണ്.. ആൾടെ അച്ഛൻ രാഷ്ട്രീയത്തിലാ…അത് കൊണ്ട് എന്ത് വിചാരിച്ചാലും നടക്കും..

പിന്നെ ആ സൈഡിൽ നിന്നും ഇറങ്ങിയത്…അത് അനുരാധ…ഇവിടെ കോളേജിലെ പല പരിപാടികളും തന്നെ അവളുടെ അച്ഛനാണ് നടത്തുന്നത്…അത്രേം പൈസയാ അവരുടെ കയ്യിൽ…

പിന്നെ ആ പിന്നിൽ നിന്നു ഇറങ്ങിയത് ഡിക്സൺ…ആൾ ഒരു കോഴി ആണ് എന്ന കേട്ടത്.. പക്ഷെ ഇവർ മൂന്നു പേർക്കും എല്ലാ ഇടതും പിടിയുണ്ട്…അവര്ക് എന്തും ചെയ്യാം “

അത് കേട്ട ദേവിക അവരെ മൂന്ന് പേരെയും നോക്കി…

വളരെ ശാന്തൻ ആയിരുന്നു പീറ്റർ കാണാൻ.. എന്നാൽ എല്ലാവരും ഒരു ബഹുമാനത്തോടെ ആണ് അവനോടു പെരുമാറുന്നത്.. എന്നാൽ അത് ബഹുമാനമായിരുന്നില്ല …ഭയമായിരിന്നു…

എന്നാൽ അനുരാധയിൽ പണത്തിന്റെ ഹുങ് നന്നായി തന്നെ കാണാൻ ഉണ്ട്..ഡിക്‌സണയും എല്ലാവരും ഭയത്തോടെ ആണ് നോക്കിയത്…എന്നാൽ ദേവികയുടെ കണ്ണുകളിൽ ആ ഭയം ഉണ്ടായിരുന്നില്ല..

—---

രാത്രി 10 മണി കഴിഞ്ഞതും വീട് ശാന്തമായിരുന്നു…അടുക്കളയിലെ ബാക്കി പണികളിൽ ലക്ഷ്മി മുഴുകി ഇരുന്നു

ഇതേ സമയം വീടിനു പിന്നിലെ ഊഞ്ഞാലിൽ ആയി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു ദേവു…

അപ്പോഴാണ് ഹരി അവിടേക്ക് വന്നു തൊട്ടപ്പുറത്തുള്ള മറ്റൊരു ഊഞ്ഞാലിൽ ഇരുന്നത്…കയ്യിൽ ഒരു ഗ്ലാസ്‌ ബൂസ്റ്റുമുണ്ട്..

“രാത്രി ആരെങ്കിലും ബൂസ്റ്റ്‌ കുടിക്കുവോ ചെക്കാ..”

ദേവുവിന്റെ ചോദ്യം കേട്ട അവൻ അവളെ നോക്കി ചിരിച്ചു

“ഞാൻ കുടിക്കും…ബാക്കി ഉള്ളവരുടെ കാര്യം എന്തിനാ ഞാൻ നോക്കണേ “

അത് കേട്ട് അവളും ഒന്ന് ചിരിച്ചു

“എങ്ങനെ ഉണ്ടായിരുന്നു കോളേജിലെ ആദ്യത്തെ ദിവസം.. പ്രശ്നക്കാർ ഒക്കെ ഉണ്ടോ ചേച്ചി…”

“അതെന്താടാ

💬 Comments

View all comments