0%

Chapter Title : രണം [Vishnu]

Author : Vishnu Read All Parts 775

നീ അങ്ങനെ ചോദിച്ചത്..”

“അല്ല…ചേച്ചി എവിടേപോയാലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന കേൾക്കാറുള്ളത്…അത് കൊണ്ട് ചോദിച്ചതാ “

അത് കേട്ട് അവൾ ചിരിച്ചു

“ഹരികുട്ടാ…നമ്മൾക്കു എന്ത് വന്നാലും…തല കുനിച്ചു കൊടുക്കരുത്…നമ്മുടെ കോൺഫിഡൻസ് നമ്മൾ കാണിച്ചുകൊടുക്കണം…അത് ആരുടെ മുന്നിൽ ആയാലും.. അല്ലെങ്കിൽ …അവർ നമ്മുടെ തലയിൽ കയറും…മനസ്സിലായോ…”

അതിനു അവൻ ചിരിച്ചു കൊണ്ട് തലയാട്ടി..ദേവു എന്നാൽ അവനെ ചേർത്ത് പിടിച്ചിരുന്നു…

—---

ആ ടെറസിൽ ഒരു ലെഡ് ലൈറ്റ് മാത്രമായിരുന്നു വെളിച്ചമായി ഉണ്ടായിരുന്നത്…

ആ ടെറസിൽ ഇരിക്കുന്ന സമയം ബാംഗ്ലൂർ നഗരത്തിന്റെ രാത്രി ഭംഗി നന്നായി തന്നെ കാണാമായിരുന്നു…

ആ ടെറസിന്റെ തന്നെ ഒരു ഭാഗത്തായി ആദിയും മാധവും നന്ദനും ഇരുന്നിരുന്നു…മൂന്നു പേരുടെ കയ്യിലും ഗ്ലാസും അതിൽ മദ്യവും ഉണ്ടായിരുന്നു…അവിടെ ഉണ്ടായിരുന്ന ടേബിളിൽ ഒരു പാതി തീർന്ന ഓൾഡ് മോങ്കിന്റ കുപ്പിയും

“അപ്പൊ…വന്നു കയറിയ ദിവസം തന്നെ സ്കൂട്ടർ ദുരന്തം ഉണ്ടാക്കിയ…ഓഫീസിലെ ആദ്യ ദിവസം തന്നെ ടീം ലീഡ് ആയി അടിച്ചു പിരിഞ്ഞ നമ്മുടെ സ്വന്തം ആദിക്ക് നമ്മുടെ ഫ്ലാറ്റിലേക്ക് സ്വാഗതം.. ചിയേർസ്…”

അത് പറഞ്ഞു മാധവ് ഗ്ലാസ്‌ പൊക്കിയപ്പോൾ ബാക്കി രണ്ടു പേരും ഗ്ലാസ്‌ തമ്മിൽ മുട്ടിച്ച ശേഷം കുടിച്ചു…

“എന്നാലും നിന്റെ സമയം കൊള്ളാം…ആ പെണ്ണ് കറക്റ്റ് ശ്രുതി തന്നെ ആകുമെന്ന് ആരും കരുതില്ല…”

അത് പറഞ്ഞു നന്ദൻ ചിരിച്ചുകൊണ്ട് ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോൾ ആദി മുകളിലേക്കു തന്നെ നോക്കി ഇരുന്നു അവനെ വിധി ഓർത്തുകൊണ്ട്

“എന്തായാലും നല്ല ദിവസം…അനുരാധ ഇവനെ ഇട്ടു പൊരിച്ചു…അത് കഴിഞ്ഞ് ശ്രുതി ടീം ലീഡ്.. എന്നാലോ അവൾ ആയി തലേ

💬 Comments

View all comments