Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
കുടിച്ചപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് വന്നു. മൂന്നാളും ആർത്തിയോടെ കഴിച്ചു..
അന്നത്തെ ദിവസം വലിയ മാറ്റങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രാവിലെ എന്നും കിട്ടുന്നത് പോലെ രണ്ടു ഉമ്മകൾ കിട്ടി. കുളിച്ചൊരുങ്ങി ഓഫീസിൽ എത്തി. എല്ലാവരേം കുറച്ചു ദിവസമായില്ലേ കണ്ടിട്ട്. അതിന്റെ വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു വർക്ക് തുടങ്ങി. ആവണി തൊട്ടടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞു.
""ടാ നിന്റെ വീട്ടിലെ ആ ഒരു ദിവസണ്ടല്ലോ മറക്കില്ല. എന്തൊരു രസമായിരുന്നു ""
""എന്നാ നീയൊരു കാര്യം ചെയ്യ്. എന്റെ കൂടെ പോര്. അപ്പോൾ നിനക്ക് എന്നും ആ രസം കിട്ടുമല്ലോ ""
""പിന്നെ ഞാനല്ലാതെ ആരാ നിന്റെ കൂടെ വരാ.. വേറെ ആരെങ്കിലും കണ്ടുവച്ചിട്ടുണ്ടോ മോനെ ""
""പൊന്നുമോളെ ഇല്ല "" ഉള്ളിൽ മിയയെ ആലോചിച്ചു ഞാൻ പറഞ്ഞു.
""ഇങ്ങനെ ഓഫീസിൽ വന്നിരിക്കുമ്പോൾ ആണ് നിന്നെ ഒന്ന് ഫ്രീ ആയി കിട്ടുക "" ആവണി എന്നെ നോക്കി പറഞ്ഞു.
"" റൂമിൽ എന്താ പ്രശ്നം. എന്നും രാവിലെ ഒരുമ്മ കിട്ടുന്നുണ്ട്. ചിലപ്പോൾ സംസാരിക്കാറുമുണ്ട് ""
""എനിക്കതു പോരെങ്കിലോ.. എപ്പോഴും നിന്നോട് സംസാരിക്കണം. മിയ ഉണ്ടെങ്കിൽ അത് പറ്റില്ലല്ലോ ""
""ഉം. ശരിയാവും ""
""ടാ ഞാൻ അവളോട് പറയട്ടെ നമ്മുടെ റിലേഷൻ ""
അത് കേട്ടതും ഞാൻ ഞെട്ടികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
""ഇപ്പോൾ ആരോടും നീ പറയണ്ട.. ഞാൻ പറഞ്ഞോളാം സമയമാകുമ്പോൾ "" കുറച്ചു ദേഷ്യത്തിൽ ഞാൻ പറഞ്ഞു..
""അതിനെന്താ നീ ചൂടാവുന്നെ. ഞാൻ പറഞ്ഞു എന്നല്ലേയുള്ളു ""
""ചൂടായതല്ലെടീ ഇതെന്റെ ടോൺ ആണ് "" മുഖത്തു ചിരി വരുത്തി ഞാൻ
💬 Comments
View all comments