Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
മറുപടി ഒരു മൂളലിൽ ഞാൻ ഒതുക്കി. എന്റെ കണ്ണുകൾ നനഞു. അവൾ കാണാതെ ഞാനതു തുടച്ചു. ഓഫീസിൽ എത്തുവോളം അവൾ എന്റെ കയ്യിൽ പിടിച്ചു തോളത്തു ചാഞ്ഞു പോന്നു..
ഓഫീസിന്റെ അടുത്ത് എത്തിയതും ഞങ്ങൾ മുഖമൊക്കെ താഴെനിന്നും കഴുകി എല്ലാം റെഡി ആക്കി. കയറി ചെല്ലുമ്പോൾ തന്നെ ആവണി നോക്കിയിരിക്കുന്നുണ്ടായിരുന്നു.. ഒന്നുമറിയാതെ!!
""എവിടെയായിരുന്നു.. എത്ര നേരമായി പോയിട്ട്. റൂം ഇഷ്ടപ്പെട്ടോ "" നിഷ്കളങ്കതയോടെ ആവണി ഞങ്ങളോട് ചോദിച്ചു.
""ഉം തരക്കേടില്ല. വേറൊന്നു കൂടി നോക്കണം. "" അതും പറഞ്ഞു ആവണിയെ ഒന്ന് തലോടി അവൾ പോയി.
മുഖത്ത് ചിരി വരുത്തി ഞാൻ അവളുടെ അടുത്ത് ഇരുന്നു..
""എനിക്കെന്താ കൊണ്ടുവന്നേ "" ആരും കാണാതെ ആവണി എന്നോട് ചോദിച്ചു.
""ഞാൻ ടൂർ പോയതല്ല "" ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
""ആണോ അറിഞ്ഞില്ല "" ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
ഇനിയെന്ത്!!!! എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. മിയ എത്ര ആഴത്തിലാണ് എന്നെ സ്നേഹിക്കുന്നതെന്ന് എനിക്കിന്ന് മനസിലായി.. ഒന്നും മനസിലാകാതെ എന്നോട് കൊഞ്ചി കൊഴിയുന്ന ആവണിയെ കാണുമ്പോൾ അതിലും വലിയ ടെൻഷൻ..
ഓഫീസ് കഴിഞ്ഞ് റൂമിലെത്തിയ ഞങ്ങൾ പതിവ് പോലെ കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു ഇരിക്കുകയാണ്. ആ സമയം മിയ ഫോൺ എടുത്തു പുറത്തേക്ക് പോയി. പോകുന്ന വഴിയിൽ അവൾ കതക് അടച്ചു. എനിക്കൊന്നും മനസിലായില്ല. ഇനി ഞങ്ങൾക്ക് വേണ്ടി അവൾ മാറി തരുന്നതാണോ!!
അവൾ പോയതും ആവണി എന്റെ അടുത്തേക്ക് വന്നു.
""മോനെ നാളെ sunday അല്ലെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ ""
💬 Comments
View all comments