0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.7K

എന്റെ മടിയിൽ തല വച്ചു കൊഞ്ചി കൊണ്ട് അവൾ എന്നോട് ചോദിച്ചു.

""ഈ ചൂട് സമയത്തോ. നമുക്കിവിടെ ഇരുന്ന് വല്ല ഭക്ഷണവും ഉണ്ടാക്കി കഴിക്കാം "" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. സത്യത്തിൽ അതിനൊന്നും പറ്റിയ മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.

""ഉം എന്നാൽ വേണ്ട. "" അവൾ കിടന്നു കുറുകി.

എന്റെ വയറിൽ മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു കിടന്നു.

""അവൾ വരും എണീക്ക് "" അവൾ കണ്ടാലും പ്രശ്നമില്ല എന്നറിയാമെങ്കിലും അവളുടെ മുന്നിൽ ആവണിയോട് ക്ലോസ് ആകാൻ എനിക്ക് തോന്നിയില്ല. മാത്രമല്ല മിയ എല്ലാം അറിഞ്ഞത് ആവണി ഇപ്പോൾ അറിയണ്ട.

ആവണി എണീറ്റ് ബെഡിൽ പോയിരുന്നു.. സമയം മുന്നോട്ടു നീങ്ങി.. മിയയെ കാണുന്നില്ല.. ആവണിയാണെങ്കിൽ ഫോണിൽ കളിച്ചു ഉറങ്ങി പോയി.. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കി.. ഹാളിലെ ഒരു ജനലിനരികിൽ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..

ഞാൻ ചെന്നു അവളുടെ തോളിൽ കൈ വച്ചു. പെട്ടെന്ന് അവൾ ഞെട്ടി കൊണ്ട് എന്നെ നോക്കി തിരിഞ്ഞു. എന്നെ കണ്ടപ്പോൾ അവൾക്കു ആശ്വാസമായി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

""എന്താടീ ഇത്.. എന്തിനാ ഇപ്പോൾ കരയുന്നെ ""

ഒന്നുമില്ലെന്ന് ചുമല് കൂപ്പി എന്നെ നോക്കാതെ പറഞ്ഞു..

""ഡീ നീ ഇങ്ങനെ സങ്കട പെട്ടിരുന്നാൽ എനിക്കത് കാണാൻ കഴിയില്ല.. നീ എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം ""

അവൾ എന്നെയൊന്നു നോക്കി..

""ആവണി "" ആവണി എവിടെ എന്നുള്ള അർത്ഥത്തിൽ എന്നോട് ചോദിച്ചു..

""അവൾ ഉറങ്ങി.. കുറെ നേരമായില്ലേ.. അല്ല നീയെന്താ പതിവില്ലാതെ റൂമിനു പുറത്തു വന്നു നിൽക്കുന്നെ ""

""ഒന്നുമില്ലെടാ വെറുതെ.

💬 Comments

View all comments