Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
വീട്ടിലേക്കു വിളിക്കാമെന്ന് കരുതി."" മുഖത്തു നോക്കാതെ അവൾ പറഞ്ഞു..
""ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ. എനിക്ക് മനസിലാവും. നീ ഞങ്ങൾക്ക് വേണ്ടി മാറി നിൽക്കണ്ട അതെനിക്ക് ഇഷ്ടമല്ല. അപ്പോഴാണ് എനിക്ക് കൂടുതൽ സങ്കടം.. ഞാൻ നിന്നോട് പറഞ്ഞല്ലോ എനിക്ക് നിന്നെയും അവളെയും ഒരു പോലെയാണ്. ""
ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ തന്നെ നോക്കി നിന്നു. കണ്ണീരണിഞ്ഞ മിഴികളോടെ.. ഞാൻ അവളുടെ കണ്ണ് തുടച്ചു കൊണ്ടു അവളെ എന്നിലേക്ക് ചേർത്തി പിടിച്ചു. അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു..
""എല്ലാവരുടെയും ജീവിതത്തിൽ ഓരോ വിഷമങ്ങളുമുണ്ടാവും. പക്ഷെ അതിനു ഒരു നല്ലകാലം വരും. നമുക്കും വരും. എല്ലാം ദൈവം തീരുമാനിക്കട്ടെ. ഇപ്പോൾ എന്റെ പെണ്ണ് വാ വന്നു കിടക്കു.. "" അതും പറഞ്ഞു അവൾക്കു ഒരുമ്മയും നൽകി അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു.. ആവണി നല്ല ഉറക്കമാണ്. ആവണിയുടെ തൊട്ടടുത്തു അവളെ കിടത്തി. നെറ്റിയിൽ തലോടി കൊണ്ട് അവളെ നോക്കി. അവൾ എന്നെയും നോക്കി..
""എന്റെ മോള് സങ്കടപെടാതെ പ്രാർത്ഥിച്ചു കിടക്കു "" അതും പറഞ്ഞു അവൾ കാണാതെ എന്റെ കണ്ണുകൾ തുടച്ചു ലൈറ്റ് ഓഫ് ചെയ്തു ഞാനും കിടന്നു. ആ ഇരുട്ടതും അവൾ എന്നെ നോക്കി കൊണ്ടു കിടക്കുന്നതു എനിക്ക് കാണാമായിരുന്നു..
രാവിലെ ഓഫീസിൽ ചെന്ന് ഇരുന്നു അൽപ്പം വർക്ക് ചെയ്തപ്പോഴാണ് മനസിന് അല്പം ശാന്തത കിട്ടിയത്. മിയയോട് പോയിരുന്നു അല്പം സംസാരിച്ചു. പിന്നെ ആവണിയോടും.
പെട്ടെന്ന് മാഡം വന്നു ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.
""മുംബൈ
💬 Comments
View all comments