0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.7K

സ്റ്റേറ്റിലെ എല്ലാ കൺസ്ട്രക്ഷൻ കമ്പനികളുടെയും സംഘടനയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതായതു ഇതുവരെ ആരും വരയ്ക്കാത്തതും കണ്ടാൽ മറ്റുള്ളവരെ ആകർഷിക്കുന്നതുമായ പ്ലാൻ വരച്ചു നൽകണം. വിജയിക്കുന്ന ബ്രാഞ്ചിലെ ഓരോ സ്റ്റാഫിനും പ്രൈസ് മണിയും മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കും""

ഈശ്വര വീണ്ടും പ്പാണോ ഞാൻ മനസ്സിൽ ചിന്തിച്ചു. അവളുമാർ രണ്ടുപേരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ ദയനീയ അവസ്ഥയിൽ അവരെ നോക്കി..

""കഴിഞ്ഞ പ്രാവിശ്യം വിദേശ കമ്പനി നമ്മുടെ പ്ലാൻ സ്വീകരിച്ചത് എല്ലാ കമ്പനികളും അറിഞ്ഞിട്ടുണ്ട്.. അത് കൊണ്ടു നമ്മുടെ കമ്പനിയെ എല്ലാവർക്കും ഒരു നോട്ടമുണ്ട്. നമ്മളെ തോൽപ്പിക്കാൻ മറ്റെല്ലാ കമ്പനികളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.. പറഞ്ഞു വരുന്നത് നമുക്ക് ഇതൊരു ഏറ്റെടുക്കണം"""

എന്റെ തലകറങ്ങുന്നത് പോലെ തോന്നി. ഇനി അടുത്തത് എന്താണാവോ.

""ആരും ടെൻഷൻ ആവണ്ട. കഴിഞ്ഞ പ്രാവിശ്യം ആവണിയും മിയയും ചെയ്ത നല്ല വർക്കുകൾ ആണ് നമുക്ക് ഒരു പേര് ഉണ്ടാക്കി തന്നത്. പക്ഷെ ഇപ്രാവശ്യം ഓരോരുത്തരും പ്ലാൻ വരയ്ക്കണം ""

അത് കേട്ടത്തോടെ എല്ലാവരുടെ മുഖതും ടെൻഷൻ കണ്ടു. ഞങ്ങൾ മൂന്നു പേരും ചിരിച്ചും നിന്നു.

"" ഒരു ആഴ്ച നിങ്ങള്ക്ക് സമയം തരും. അതിനുള്ളിൽ എല്ലാവരും പ്ലാൻ വരച്ചു submit ചെയ്യണം. ആരും അവരുടെ name വെളിപ്പെടുത്തേണ്ട ആവിശ്യമില്ല. വരച്ച പ്ലാനുകൾ ഞാൻ തരുന്ന ഫയലിൽ ഇട്ടു പേര് എഴുതാതെ എന്റെ ടേബിളിൽ വച്ചാൽ മതി. പക്ഷെ മറ്റു വർക്കുകൾ ഇതിന്റെ ഇടയിൽ ചെയ്തു തീർക്കണം. അതിനു ഒരു തടസവും വരരുത് ""

അത്രെയും പറഞ്ഞു മാഡം പോയി. വരയ്ക്കുന്ന

💬 Comments

View all comments