0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 2K

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5

Randu Mizhikal Niranjappol Part 5 | Author : Garuda

[ Previous Part ] [ www.kkstories.com]


""നിന്നോളം... എന്നിലേക്കാഴ്ന്നിറങ്ങിയ മറ്റൊന്നും ഈ ഭൂമിയിലില്ല!! ""♥️

അത്രെയും ആളുകളുടെ ഇടയിലും അവളുടെ ശബ്ദം വേറിട്ടുനിന്നു.. ആ ശബ്ദത്തിന് ഒരു പ്രത്യേക സ്വരമായിരുന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ ചുറ്റും നിൽക്കുന്ന കണ്ണീരുകളെ പോലും കരയിപ്പിച്ചു!!!!! അവളുടെ വാക്കുകളും പ്രവർത്തികളും!!!


എന്തായാലും ഈ ഞായറാഴ്ച പുറത്തിറങ്ങും.. അപ്പോഴറിയാം എനിക്ക് വേണ്ടി കേസ് നടത്തിയതാരാണെന്ന്.. ആവണിയോ മിയയോ മാഡമോ? ഇവരിൽ ഒരാളാണ്.. പക്ഷെ എന്തുകൊണ്ട് ഇവർ ഇതുവരെ എന്നെ കാണാൻ വന്നില്ല?. അവരെവിടെയായിരിക്കും?. ഇങ്ങനെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി ഞാനിരുന്നു.. കയ്യിലെ മാറാത്ത ചുടു ചോരയുടെ മണവുമായി ഞായറാഴ്ചയിലേക്കായി ഞാൻ കാത്തുനിന്നു... നിമിഷങ്ങളെണ്ണി!!.....


മുറിയിലെ ഫാൻ അത്രെയും വേഗത്തിൽ കറങ്ങി കാറ്റ് തന്നിട്ടും ഞാനിരുന്നു വിയർത്തു. ആവണിയും മിയയും ഒന്നും മിണ്ടുന്നില്ല.. ആ ഇരുപ്പിൽ അവർ പലതും ചിന്തിക്കുന്നുണ്ടായിരുന്നു. പല കണക്കുകൂട്ടലുകളും നടത്തുന്നുണ്ടായിരുന്നു. ഈ രാത്രി സമയം നീങ്ങുന്നില്ല. നിമിഷങ്ങൾ വർഷങ്ങളെ പോലെ തോന്നുന്നു..

കുറച്ചു സമയം കഴിഞ്ഞു അവർ ഉറങ്ങാൻ കിടന്നു.. ഞാനും ഉറങ്ങാൻ കിടന്നു.. വരുന്ന ഞായറാഴച്ച നാട്ടിൽ പോകണം. അമ്മച്ചിയെ കാണണം. പ്രമോഷൻ കിട്ടിയതിനാൽ അടുത്ത ഞായറാഴ്ച എല്ലാവർക്കും പോകുന്നതിനു മുൻപ് പാർട്ടി കൊടുക്കണം.. അതിനു മുൻപ് ഈ രണ്ടു കുറുമ്പികളെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കണം.. ഉറങ്ങാൻ കിടന്ന അവരെ നോക്കി കൊണ്ടു ഞാൻ ഉറങ്ങി.....

രാവിലെ എണീക്കുമ്പോൾ എന്തൊക്കെ സംഭവിച്ചാലും രണ്ടുപേരും എന്നോട് സംസാരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ

💬 Comments

View all comments