Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
കൃത്യമായി തന്നുതീർത്തോളാം മാമാ… "
നമിത പറഞ്ഞു.
" ഈ കാര്യം ഒരിക്കലും ഞങ്ങളുടെ വീട്ടിൽ അറിയരുത്… "
നമിത ഓർമ്മപ്പെടുത്തി.
" നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ..? "
" മാമനെ ഞങ്ങൾക്ക് വിശ്വാസമാണ്.. എന്നാലും ഒന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ.. " ഐശ്വര്യ പറഞ്ഞു.
" ഞങ്ങള് വരട്ടെ മാമാ.. "
നമിത പറഞ്ഞു.
" ആയിക്കോട്ടെ...പിന്നെ കാണാം.. "
കേശവൻ പുഞ്ചിരിച്ചു.
ശേഷം ഇരുവരും അവിടം വിട്ട് ഇറങ്ങി.
" എടീ മാമന്റെ കയ്യീന്ന് വാങ്ങിയ പൈസ പറഞ്ഞ സമയത്ത് നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ..? "
ഐശ്വര്യ ആശങ്ക മാറാതെ ചോദിച്ചു.
" ഐഷു... നീ ആദ്യം ഒന്ന് സമാധാനപ്പെട്... കാശ് തിരിച്ചുകൊടുക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട്... അതോർത്ത് ടെൻഷനാവാതെ നല്ല ഡ്രസ്സ് വാങ്ങാൻ പറ്റിയതിൽ സന്തോഷിക്കാൻ നോക്ക്…"
നമിത കൂളായി പറഞ്ഞു.
അത് കേട്ട് മനസ്സിലെ നിരാശ ഒക്കെ മായ്ച്ച് ഐശ്വര്യ പുഞ്ചിരിച്ചു.
പിറ്റേന്ന് തന്നെ കൂട്ടുകാരികളുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് ഇരുവരും ടൗണിലേക്ക് യാത്രയായി. അവിടെയുള്ള മാളിൽ ചെന്ന് കൈയ്യിലുള്ള പൈസയിൽ ഒതുങ്ങുന്നതരത്തിലുള്ള കാണാൻ ഭംഗിയുള്ള വസ്ത്രങ്ങൾ ഇരുവരും സെലക്ട് ചെയ്തു. ബ്രൗൺ നിറത്തിലുള്ള ടോപ്പും, വൈറ്റ് നിറത്തിലുള്ള പാന്റുമാണ് നമിത സെലക്ട് ചെയ്തത്. നീല നിറത്തിലുള്ള ടോപ്പും, വെള്ളനിറത്തിലുള്ള പന്റുമാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. ഇഷ്ടത്തിന് ഒതുങ്ങിയ വസ്ത്രം ലഭിച്ചതിൽ ഇരുവരും സന്തോഷത്തിലാണ്.
" ഡ്രസ്സ് നല്ല ഭംഗിയുണ്ടല്ലേ.. "
ഐശ്വര്യ പറഞ്ഞു.
" അതെ… ഗെറ്റുഗദറിന് ന്നമ്മളൊരു കലക്ക് കലക്കും.. "
നമിത ഉത്സാഹത്തോടെ പറഞ്ഞു.
" വീട്ടിൽ ചെന്ന് അമ്മ ഇത് ആര് വാങ്ങിത്തന്ന ഡ്രസ്സാണെന്ന് ചോദിച്ചാൽ എന്തുപറയും..? "
ഐശ്വര്യ ചോദിച്ചു.
" ഫ്രണ്ട്സ് അവരുടെ ഡ്രസ്സ് തന്നതാണെന്ന് പറയണം…"
നമിത നിസ്സാരമായി പറഞ്ഞു.
" അങ്ങനെ പറഞ്ഞാൽ വീട്ടുകാര് വിശ്വസിക്കോ..? "
" വിശ്വസിപ്പിക്കണം… "
" എന്തോ എനിക്ക് നല്ല പേടിയുണ്ട്… "
" ഹോ… ഇങ്ങനെ ഒരു പേടിക്കാരി… വയസ്സ് ഇത്രയായിട്ടും മര്യാദക്ക് ഒരു കള്ളം പറയാൻ പോലും നിനക്കറിയില്ലേ.. ? "
നമിത അവളെ
💬 Comments
View all comments