Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
കളിയാക്കി.
" നിനക്ക് എല്ലാം വെറും നിസാരം… വീട്ടിൽ ചെന്നാൽ അറിയാം എനി എന്താവുന്ന്… "
ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.
സമയം വൈകുന്നേരം നാലുമണി.
ഐശ്വര്യയുടെ അമ്മ വിജിലയും, നമിതയുടെ അമ്മ പാർവതിയും വീട്ടുമുറ്റത്ത് നിന്ന് കുശലം പറയുകയാണ്. ഈ സമയത്താണ് ഡ്രസ്സ് വാങ്ങാൻ ടൗണിലേക്ക് പോയ നമിതയും ഐശ്വര്യയും തിരികെയെത്തിയത്.
ഇരുവരുടേയും മുഖത്ത് ചെറിയ കള്ള ലക്ഷണം ഉണ്ടായിരുന്നു.
" എവിടെയാണ് ഇത്രയും നേരം രണ്ടാളും..? "
പാർവ്വതി ചോദിച്ചു.
" ഞാൻ രാവിലെ പറഞ്ഞതല്ലേ ഫ്രണ്ട്സിന്റെ വീട്ടിൽ പോണതാണ് വരുമ്പോൾ ലേറ്റ് ആകും എന്ന്.."
മനസ്സിലെ പരിഭ്രമം ഉള്ളിലൊതുക്കി നമിത മറുപടി നൽകി.
അപ്പോഴാണ് അവരുടെ കൈയ്യിലുള്ള കവറ് വിജിലയുടെ ശ്രദ്ധയിൽപെട്ടത്.
" ഇതെന്താ നിങ്ങളുടെ കൈയ്യിൽ ഒരു കവറ്..? "
വിജില ചോദിച്ചു.
നമിതയും, ഐശ്വര്യയും പരസ്പരം നോക്കി. കള്ളം പറഞ്ഞാൽ പിടിക്കപ്പെടുമൊ എന്നുള്ള ഭയം ഇരുവരുടെയും മനസ്സിൽ അലയടിച്ചു.
" എന്താ രണ്ടുപേരും ഒന്നും മിണ്ടാത്തെ..? ചോദിച്ചത് കേട്ടില്ലേ..? "
വിജില വീണ്ടും ആവർത്തിച്ചു.
" അമ്മേ ഇത് ഞങ്ങൾക്ക് ഗെറ്റ് ടുഗദറിന് ഇടാനുള്ള ഡ്രസ്സ് ആണ്.. "
ചെറിയ പരിഭ്രമത്തോടെ ഐശ്വര്യ പറഞ്ഞു.
" പുതിയ ഡ്രസ്സ് വാങ്ങാൻ നിങ്ങൾക്ക് എവിടുന്ന് കാശ്..? "
മറുപടി പറയാനാകാതെ ഐശ്വര്യ നിന്നു വിയർത്തു.
" ആന്റി ഇത് പുതിയ ഡ്രസ്സ് അല്ല.. ഞങ്ങടെ കൂട്ടുകാരികളുടെ പഴയ ഡ്രസ്സാ… അവരിത് അധികം ഉപയോഗിക്കാത്തത് കൊണ്ട് ഞങ്ങൾക്ക് തന്നതാ… "
നമിത ഇടയ്ക്ക് കയറി പറഞ്ഞു.
നമിത പറഞ്ഞ കാര്യം വിശ്വാസം വരാതെ വിജിലയും, പാർവതിയും പരസ്പരം നോക്കി.
" നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ..? ഞങ്ങൾ പറഞ്ഞത് സത്യമാ… സംശയം ഉണ്ടെങ്കിൽ ഞങ്ങടെ ഫ്രണ്ട്സിനെ വിളിച്ചു ചോദിച്ചോ.. "
കള്ളം പൊളിയാതിരിക്കാൻ നമിത കോൺഫിഡൻസോടെ പറഞ്ഞു.
" ശരി ശരി ഞങ്ങള് വിശ്വസിച്ചു.. സമയം സന്ധ്യ അവാറായി പോയി കുളിച്ച് വിളക്ക് കൊളുത്താൻ നോക്ക്… "
വിശ്വാസം വന്ന മട്ടിൽ പാർവ്വതി പറഞ്ഞു.
അത് കേൾക്കേണ്ട താമസം ഇരുവരും വീട്ടിലേക്ക് കയറി. ഒരു ഭൂമികുലുക്കം
💬 Comments
View all comments