Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
അവസാനിച്ച പ്രതീതിയാണ് ഇരുവരുടെ മനസ്സിലപ്പോൾ ഉണ്ടായത്.
പിറ്റേന്ന് രാവിലെ.
" എടീ സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ പേടിച്ചുപോയി… എനിക്കാണെങ്കിൽ അമ്മയോട് കള്ളം പറയുമ്പോൾ കയ്യും കാലും വിറക്കുവായിരുന്നു… "
ഐശ്വര്യ പറഞ്ഞു.
" നിന്റെ സംസാരം കാരണം കള്ളി വെളിച്ചത്താകുമെന്ന് കരുതിയതാ. കൃത്യസമയത്ത് ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ എല്ലാം തകർന്നേനെ.. "
നമിത പറഞ്ഞു.
" എനിക്ക് നിന്റെ അത്ര കള്ളം പറഞ്ഞ് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ മോളെ "
ഐശ്വര്യ കളിയാക്കിക്കൊണ്ട് പറഞ്ഞു.
" കളിയാക്കികോ… ഇന്നലെ ഞാൻ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു… "
നമിത ഐശ്വര്യയെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
" ഇനിമുതൽ കിട്ടുന്ന ഒരു പൈസ പോലും വെറുതെ ചിലവാക്കരുത്.. "
ഐശ്വര്യ പറഞ്ഞു.
" ഈശ്വരാ ഇപ്രാവശ്യം എല്ലാ ബന്ധുക്കളും നല്ല തുക കൈനീട്ടമായി തരേണമേ ?"
നമിത മനസ്സുരുകി പ്രാർത്ഥിച്ചു.
അങ്ങനെ കാത്തിരുന്ന ഗെറ്റുഗദർ വന്നെത്തി. പഴയ ക്ലാസ് മുറിയിലെ ഓർമ്മകൾ അയവിറക്കാൻ കൂട്ടുകാരെല്ലാം ഒത്തുകൂടി. വിലകൂടിയതും ഭംഗിയുള്ളതുമായ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ആൺകുട്ടികളും, പെൺകുട്ടികളും ധരിച്ച് എത്തിയത്. കൂട്ടത്തിൽ കൂടുതൽ സുന്ദരികളായി കാണപ്പെട്ടത് മറ്റാരുമല്ല ഐശ്വര്യയും,നമിതയുമാണ്. അവിടെ വന്നിട്ടുള്ള ആൺപിള്ളേരുടെ ഒക്കെയും നോട്ടം ചെന്നെത്തിയത് ഇവരിലാണ്. ഇത് കണ്ട് കുശുമ്പ് തോന്നിയ പെൺകുട്ടികളൊക്കെ അസൂയയോടെ മുഖം തിരിച്ചു. ഒരുഗതിയും പരാഗതിയുമില്ലത്ത ഐശ്വര്യയും,നമിതയും ഇത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. കൂട്ടത്തിൽ പണച്ചാക്കായ ശ്രീലക്ഷ്മിക്കാണ് കൂടുതൽ കുശുമ്പ്. തന്റെ മനസ്സിലിരിപ്പ് പുറത്തുകാണിക്കാതെ ശ്രീലക്ഷ്മി അവരുടെ അടുത്തേക്ക് ചെന്നു.
" രണ്ടാൾടെയും ഡ്രസ്സ് കൊള്ളാം കേട്ടോ… ഇത് എവിടുന്നാ വാങ്ങിയത് എന്താ ഇതിന്റെ വില..? "
ശ്രീലക്ഷ്മി ചോദിച്ചു.
" അത്ര വലിയ വിലയൊന്നും ഇല്ല ശ്രീലക്ഷ്മി.. വെറും 1000 രൂപയ്ക്ക് താഴെയാ ഇതിന്റെ വില… "
ഐശ്വര്യ നിഷ്കളങ്കതയോടെ പറഞ്ഞു.
" ശ്രീലക്ഷ്മിയുടെ ഡ്രസ്സും കൊള്ളാം. ഇതിന് എന്ത് വിലയായി..? "
നമിത ചോദിച്ചു.
" 3000 only "
ശ്രീലക്ഷ്മി വളരെ ഗമയിൽ പറഞ്ഞു.
" കണ്ടാൽ പറയില്ല.. "
നമിത പറഞ്ഞു.
" നിങ്ങടെ 1000 രൂപക്ക്
💬 Comments
View all comments