Chapter Title : രണ്ടാം ഭാര്യ 9 [Amal]
അതു കൊണ്ടാണ് ഇവളുടെ നമ്പറിൽ നിന്നും വിളിച്ചത്.
ലിജോ- ജിത്തു ഞാൻ ഒരു പാർട്ടിയിൽ ആണ്, നീ നാളെ ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക് കേട്ടോ. എനിക്ക് ആണെങ്കിൽ അവളോട് സംസാരിക്കാൻ പറ്റാത്തത് കൊണ്ട് വല്ലാത്ത വിഷമം അതിൽ ആയി. ഞാൻ മനസ്സിൽ വിചാരിച്ചു അവൾ ഫ്രീ ആകുമ്പോൾ എന്നെ വിളിക്കും എന്ന്. ഞാൻ അവളുടെ കോൾ പ്രതീക്ഷിച്ച് ഓഫീസിൽ തന്നെ ഇരുന്നു, അവൾ വിളിച്ചില്ല പിന്നെ മദ്യത്തിൻറെ ലഹരിയിൽ ആയതു കൊണ്ട് ഞാൻ വീട്ടിലേക്കും പോയില്ല ഓഫീസിൽ തന്നെ അന്ന് രാത്രി മുഴുവനും ഞാൻ കഴിച്ചു കൂട്ടി. പിന്നീട് പിറ്റേദിവസം രാവിലെ തുടങ്ങി രാത്രി വരെ ഞാൻ അവളുടെ കോൾ പ്രതീക്ഷിച്ചു. പക്ഷേ അവളുടെ കോൾ വന്നില്ല
ഞാൻ ആകെ നിരാശയിൽ ആയി എൻറെ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നി. കാരണം ജിത്തു വന്നതിനു ശേഷം അവളുടെ മനസ്സ് മാറും എന്നുള്ള ചിന്ത ആയിരുന്നു എനിക്ക്. ഞാനും അവളും ആദ്യമായാണ് ഇത്രയും സമയം സംസാരിക്കാതെ ഇരിക്കുന്നത്, അതും രണ്ടു രാത്രിയും ഒരു പകലും. പിന്നെ ഞാൻ മനസ്സിൽ ആലോചിച്ചു ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു അവളുടെ മനസ്സ് മാറി കാണും എന്ന്. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ട് ഓഫീസിൽ നിന്നും അങ്കിൾ പോകുന്നതിനു മുമ്പ് ഇറങ്ങിയിട്ട് ഞാൻ ആൻറ്റിയുടെ അടുത്തേക്ക് പോയി.
ആൻറ്റി- ഇത് എന്താ നീ ഇപ്പോ ഇങ്ങോട്ടു വന്നത്. ഞാൻ കുറച്ചു മുമ്പ് പുള്ളിക്കാരനെ വിളിച്ചു ഫോൺ വെച്ചത് ഉള്ളൂ
💬 Comments
View all comments