Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
കണ്ണുകിട്ടാതിരിക്കാൻ ഇനി വല്ലോ പൂജയും നടത്തേണ്ടി വരുവോ.... ??? അല്ലാ ഇതേതാ ഈ പുതിയ സാരി... ??? ഞാൻ കണ്ടിട്ടില്ലലോ ???
അതൊക്കെയുണ്ട്. അവളുമാര് വന്നപ്പോ കൊണ്ടോന്നു തന്നതാ. കല്യാണത്തിന് തരാൻ പറ്റില്ലല്ലോന്നും പറഞ്ഞോണ്ട്.
കെട്ടി രണ്ടുകൊല്ലവാകാറായപ്പഴാ ഗിഫ്റ്റും കൊണ്ടു വരുന്നത്. കൂട്ടുകാരികളും കൊള്ളാം വീട്ടുകാരിയും കൊള്ളാം. എന്തായാലും സാരി കൊള്ളാം. നല്ല സെലക്ഷൻ. എന്റെ ചുന്ദരി പെണ്ണിന് നന്നായി ചേരുന്നുണ്ട്...
ആ നനുത്ത കവിളിൽ ഒന്ന് തലോടിയിട്ട് ഞാൻ കണ്ണാടിയുടെ നേരെ നടന്നു. തലമുടി ചീകിയപ്പോഴേക്കും പെണ്ണിന്റെ പെർഫ്യൂമിന്റെ മണംകൊണ്ട് മുറി നിറഞ്ഞു. എങ്ങോട്ടെങ്കിലും ദൂരയാത്രപോകുന്ന ദിവസങ്ങളിൽ മാത്രമാണ് പെണ്ണ് പെർഫ്യൂം പൂശുക. അല്ലാത്ത ദിവസങ്ങളിലാ ഗാർഡൻ സോപ്പിന്റെ മണമാണ്. ബ്ലൂലേഡിയാണ് പെണ്ണിന്റെ പെർഫ്യൂം. അതിലും നല്ലത് വേറെയുണ്ടെന്നു പറഞ്ഞാലും ഇതേ വാങ്ങിക്കൂ. വന്നുവന്ന് ആ മണമേ പെണ്ണിന് ചേരൂന്നായിട്ടുണ്ടെനിക്ക്. നല്ലൊന്നാന്തരം പേർഷ്യൻ പെർഫ്യൂമും പൂശി വരുന്നതിനെക്കാളും എനിക്കിഷ്ടം പെണ്ണ് ഈ പെർഫ്യൂം പൂശി വരുന്നതാണ്. അതുകൊണ്ടാവാം പെണ്ണും ഇത് മാറ്റാത്തത്.
കാപ്പികുടിക്കുവാണോ ??? അതോ റെഡിയായിട്ടേയുള്ളോ ???
രാവിലേ അതൊക്കെയുണ്ടാക്കിയോ നീ ??? എന്താ ഇന്ന് കാപ്പിക്ക് ???
ഇഡ്ഡലീം സാമ്പാറും.
എന്നാ കഴിച്ചിട്ട് റെഡിയാകാം.അല്ലെങ്കിൽ ഷർട്ട് മൊത്തം കൊളവാകും.
അഴയിൽ കിടന്നൊരു മുണ്ടും എടുത്തുടുത്ത് ഉടുത്തൊണ്ടിറങ്ങിയ ടവ്വലാ അഴയിലേക്ക് വിരിച്ചിട്ടിട്ട് അവിടെക്കിടന്ന മറ്റൊരു ടവ്വലെടുത്തു പുതപ്പുപോലെ ദേഹത്തേക്കിട്ടുകൊണ്ടു ഞാൻ വീണ്ടും ഹാളിലേക്ക് നടന്നു.
ഇഡ്ഡലിയുമായിട്ടുള്ള സംഘട്ടനത്തിനിടെയാണ് ഷർട്ട് തേച്ചില്ലല്ലോന്നോർത്തത്. എങ്ങോട്ടെങ്കിലും പോകുന്ന ദിവസം ഷർട്ട് തേക്കുന്നത് എന്റെയൊരു പതിവാണ്. സാധാരണ തലേദിവസം അച്ചുവിനെക്കൊണ്ട് തേപ്പിച്ചു വെക്കുന്നതാണ്. ഇന്നലെ അതൊക്കെ മറന്നിരിക്കുന്നു.
അച്ചുവേ.... ടീ അച്ചൂ...
ഒരു ഇഡലി കൂടി പാത്രത്തിലേക്ക് എടുത്തിട്ടുകൊണ്ട് ഞാൻ അച്ചുവിനെ വിളിച്ചുകൂവി.
എന്തോ... ഞാൻ മിറ്റവടിക്കുവാടാ...
മുറ്റത്തെവിടെനിന്നോ അച്ചുവിന്റെ മറുപടി വന്നു. ങേ... ഇവള് ഇതൊക്കെ ചെയ്യാൻ തുടങ്ങിയോ ??? രാവിലത്തെ തെറിയുടെയായിരിക്കും. അപ്പോഴേക്കും അവളോടിക്കിതച്ചെത്തിയിരുന്നു. എന്തെങ്കിലും കാര്യത്തിനെ അവളെ വിളിക്കൂന്ന് അവൾക്കറിയാം. നോക്കുമ്പോ ഞാനെന്തിനാ അവളെ വിളിച്ചതെന്നറിയാൻ ഒരുങ്ങിക്കൊണ്ടിരുന്ന ചേച്ചിയും അടുക്കളയിലായിരുന്ന സീതാമ്മയും ഹാളിന്റെ വാതിൽക്കലെത്തി നിൽക്കുന്നു.
എടീ എന്റെയാ ഷർട്ടൊന്നെടുത്തു തേച്ചുവെച്ചേ...
പുതിയ ഷർട്ട് ഞാൻ തേച്ചുവെച്ചിട്ടുണ്ട്
💬 Comments
View all comments